News

ചെന്നൈ- കോഴിക്കോട് സ്‌പൈസ് ജെറ്റ് പുതിയ സര്‍വീസ്

ചെന്നൈ-കോഴിക്കോട് സെക്ടറില്‍ സ്‌പൈസ് ജെറ്റ് അടുത്ത മാസം 16 മുതല്‍ അധിക സര്‍വീസ് ആരംഭിക്കും. വൈകിട്ടു 3.35ന് ഇവിടെനിന്നു പുറപ്പെടുന്ന വിമാനം 5.05നു കോഴിക്കോട് എത്തും.

ഇന്നലെ രാത്രി ഒന്‍പതുവരെയുള്ള ഓണ്‍ലൈന്‍ വിവരങ്ങള്‍ പ്രകാരം അടുത്ത മാസം 16നുള്ള വിമാനത്തിലെ ടിക്കറ്റ് നിരക്ക് 1867 രൂപയാണ്. നിലവില്‍ സ്‌പൈസ് ജെറ്റ് രാവിലെ 7.05നു കോഴിക്കോടിന് സര്‍വീസ് നടത്തുന്നുണ്ട്.

അടുത്ത മാസം 16 മുതല്‍ ചെന്നൈയില്‍നിന്നു മംഗളൂരുവിലേക്കും സ്‌പൈസ് ജെറ്റ് നേരിട്ട് സര്‍വീസ് ആരംഭിക്കും. രാവിലെ 8.05ന് ഇവിടെനിന്നു പുറപ്പെട്ട് 9.35നു മംഗളൂരുവില്‍ എത്തും.

ഇന്നലെ രാത്രി ഒന്‍പതുവരെയുള്ള ഓണ്‍ലൈന്‍ വിവരങ്ങള്‍ പ്രകാരം 16ന് ഈ വിമാനത്തിനുള്ള ടിക്കറ്റ് നിരക്ക് 1978 രൂപയാണ്. ബൊംബാര്‍ഡിയര്‍ ക്യൂ-400 വിഭാഗത്തിലുള്ള വിമാനമാണ് കമ്പനി ഇരു റൂട്ടുകളിലും ഉപയോഗിക്കുക.