Food

നോക്കണ്ടടാ ഉണ്ണി ഇത് കണ്ണൂരിന്റെ സ്വന്തം കണ്ണൂരപ്പമാ

കണ്ണൂരപ്പം, പഞ്ചാരയപ്പം, വെള്ള കാരയപ്പം, വെള്ള ഉണ്ണിയപ്പം, പഞ്ചാര നെയ്യപ്പം അങ്ങനെ ഒരുപാട് പേരുകള്‍ ഉണ്ട് ഈ അപ്പത്തിന്. സാധാരണ ഉണ്ണിയപ്പത്തില്‍ നിന്ന് കുറച്ചു വ്യത്യസ്തമാണ് കണ്ണൂരപ്പം. ടേസ്റ്റ് ആണെങ്കില്‍ പിന്നെ പറയണ്ട, അത്രക്കും സൂപ്പര്‍ ആണ്. കാഴ്ചയിലും രുചിയിലും വ്യത്യസ്മായ ഈ ഉണ്ണിയപ്പം എങ്ങനെ തയാറാക്കാം എന്ന് നോക്കാം;

ചേരുവകള്‍
പച്ചരി – 1. 5 ഗ്ലാസ് മൈദാ – 4 ടേബിള്‍ സ്പൂണ്‍ ചോറ് – 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര – 6-7 ടേബിള്‍ സ്പൂണ്‍ വരെ ഉപ്പ് – ഒരു നുള്ള് ബേക്കിങ് സോഡാ – 1/4 ടീസ്പൂണ്‍ ഏലക്കാപ്പൊടി – 1/2 ടീസ്പൂണ്‍ വെള്ളം – 1/2 കപ്പ് എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പച്ചരി നാലു മണിക്കൂര്‍ കുതിര്‍ത്തുവച്ച ശേഷം, നന്നായി കഴുകി എടുക്കുക, ഒരു മിക്‌സി ജാറില്‍ പച്ചരിയും ചോറും 1/4 കപ്പ് വെള്ളം ചേര്‍ത്ത് ചെറിയ തരികള്‍ നില്‍ക്കുന്ന തരത്തില്‍ അരച്ചെടുക്കുക, ഇതിലേക്ക് മൈദയും, പഞ്ചസാരയും ചേര്‍ത്ത് അല്പം വെള്ളം കൂടെ ചേര്‍ത്ത് വീണ്ടും നന്നായി അരച്ചെടുക്കാം, ഈ മാവ് എട്ടു മണിക്കൂര്‍ മാറ്റിവയ്ക്കുക, എട്ടു മണിക്കൂറിനു ശേഷം മാവില്‍ ഉപ്പ്, ബേക്കിങ് സോഡാ, ഏലക്കാപ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിച്ച ശേഷം ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാം. ഒരു വശം വെളുത്തിട്ടും മറുഭാഗം ബ്രൗണ്‍ നിറത്തിലുമാണ് ഈ അപ്പം. നിറ വ്യത്യാസം വേണ്ടെങ്കില്‍ ഇരുവശവും ഒരേ നിറത്തില്‍ ആക്കിയെടുക്കാം, അല്ലെങ്കില്‍ മുകള്‍ ഭാഗം, അല്ലെങ്കില്‍ അല്പം ഉയര്‍ന്നുനില്‍ക്കുന്ന ഭാഗം ബ്രൗണ്‍ കളര്‍ ആവാതെ അപ്പം ഉണ്ടാക്കി എടുക്കാം.