Auto

ബിഎംഡബ്ല്യു എം ഫൈവ് വിപണിയില്‍

ജര്‍മന്‍ ആഡംബര ബ്രാന്‍ഡായ ബിഎംഡബ്ല്യു എം ഫൈവ് കോംപറ്റീഷന്‍ എഡിഷന്‍ വിപണിയിലെത്തി. ആറാം തലമുറ എഫ് ഫൈവ് അടിസ്ഥാനമാക്കിയാണ് പുതിയ പതിപ്പെത്തിയത്. ബിഎംഡബ്ല്യു എം ട്വിന്‍ പവര്‍ ടര്‍ബോ സാങ്കേതിക വിദ്യയിലുള്ള 4.4 ലിറ്റര്‍ വി 8 എന്‍ജിനാണ് വാഹനത്തിനു ശക്തി പകരുന്നത്.

750 എന്‍എം ടോര്‍ക്കില്‍ 591 ബിഎച്ച്പിയാണ് കരുത്ത് നല്‍കുക. 8 സ്പീഡ് എം സ്റ്റെപ്പ്ട്രോണിക് ഗിയര്‍ബോക്‌സാണ് എന്‍ജിന് കൂട്ടായുള്ളത്. എം.എക്‌സ്. ഡ്രൈവ് ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവുമുണ്ട്. പൂജ്യത്തില്‍നിന്ന് നൂറുകിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ എം ഫൈവിന് 3.3 സെക്കന്‍ഡുകള്‍ മതി. 250 കിലോമീറ്ററായി വേഗം നിജപ്പെടുത്തിയിട്ടുണ്ട്.

ഇരുപത് ഇഞ്ച് എം ലൈറ്റ് അലോയ് വീലുകളില്‍ വൈ സ്‌പോക് ഡിസൈനാണ്. കിഡ്നിഗ്രില്ലിന് പിറകില്‍ കറുപ്പിന്‍റെ ഭംഗി കൊണ്ടുവന്നിട്ടുണ്ട്. പിന്നിലും കറുപ്പ് കലര്‍ത്തിയാണ് ഈ കോംപറ്റീഷന്‍ എഡിഷന്‍ എത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ മെഴ്സിഡസ് എഎംജിഇ 63 എസ് 4 മാറ്റിക്കാണ് ബിഎംഡബ്ല്യു എം ഫൈവിന്‍റെ പ്രധാന എതിരാളി.