Kerala

കൗതുകമുണര്‍ത്തും ഫുട്‌ബോള്‍ മത്സരവുമായി കൊച്ചി

ബലൂണിനുള്ളില്‍ കയറി പരസ്പരം തട്ടിയും, മുട്ടിയും കളിക്കുന്ന മത്സരം കേരളത്തില്‍ കേട്ടറിവ് മാത്രമേ ഉള്ളൂ എന്നാല്‍ ഇതിനൊരു അവസരം ഒരുക്കിയിരിക്കുകയാണ് കൊച്ചി നഗരം. ബബ്ള്‍ സോക്കര്‍ എന്ന രസകരമായ ഫുട്‌ബോള്‍ മത്സത്തിന്റെ കേരള പതിപ്പിന് 19ാം തീ.തിയില്‍ കൊച്ചിയില്‍ തുടക്കമാവും.


കേരളത്തില്‍ ആദ്യമായി നടക്കുന്ന ബബ്ള്‍ സോക്കര്‍ മത്സരം നടത്തുന്നത് പ്ലിങ് ഫുഡ്‌സ് ആന്‍ഡ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡും, കിച്ചന്‍ കമ്യൂണിറ്റി ഇവന്റസുമാണ്.

19ാം തീയതി കടവന്ത്ര സെസ്റ്റോ ഫുട്‌ബോള്‍ ടര്‍ഫില്‍ തുടങ്ങുന്ന പ്രാഥമിക മത്സരങ്ങളുടെ ഫൈനല്‍ 26ാം തീയതി മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലാണ്.

നാലുപേര്‍ വീതം അടങ്ങുന്ന ടീമുകള്‍ തമ്മിലാണ് മത്സരം. പത്തുമിനിറ്റ് ദൈര്‍ഘ്യമുള്ള കളിക്കിടെ അഞ്ചുമിനിറ്റില്‍ ഹാഫ് ടൈം ഉണ്ടാകും. കോര്‍പ്പറേറ്റ് ടീമുകള്‍,സ്‌കൂള്‍-കോളേജ് ടീമുകള്‍, പ്രൊഫഷണല്‍ ക്ലബ്ബുകള്‍, വനിതകള്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളായാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബബ്ള്‍ സോക്കര്‍ ലീഗിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കാം. വിലാസം-www.bubbleosccerleague.in .