Kerala

മൊബൈല്‍ ഫോട്ടോഗ്രഫി മത്സരം

തൃശൂര്‍ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ മൊബൈല്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. മെയ് 18 മുതല്‍ 20വരെ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഫോട്ടോ-വീഡിയോ പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തുന്ന മത്സരത്തില്‍ ഫോട്ടോഗ്രഫിയില്‍ താല്‍പ്പരരായ പ്രായഭേദമന്യേയുള്ള ആര്‍ക്കും പങ്കെടുക്കാം.

മൊബൈലില്‍ പകര്‍ത്തിയ പരിസ്ഥിതി സംബന്ധമായ ഫോട്ടോകളാണ് മത്സരത്തിലേക്ക് അയക്കേണ്ടത്.

എഡിറ്റ് ചെയ്യാതെയുള്ള ഫോട്ടോകള്‍ 9895171543 എന്ന നമ്പറിലേയ്ക്ക് വാട്സാപ്പ് ചെയ്യണം. ഒരാള്‍ക്ക് മൂന്ന് ചിത്രങ്ങള്‍വരെ അയക്കാം. ചിത്രത്തോടൊപ്പം അയക്കുന്നയാളിന്റെ മേല്‍വിലാസവും ചിത്രവിവരണവും വാട്സാപ്പ് ചെയ്യണം.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവര്‍ക്ക് ഫോട്ടോ പ്രദര്‍ശനത്തിന്റെ സമാപനദിനത്തില്‍ സമ്മാനം നല്‍കും. ചിത്രങ്ങള്‍ മെയ് 18ന് വൈകിട്ട് നാലിന് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2335576.