Kerala

ഇക്കുറി കാലവര്‍ഷം നേരത്തെ: മേയ് 25ന് മഴ തുടങ്ങുമെന്ന് പ്രവചനം

കേരളത്തില്‍ ഈ കൊല്ലം കാലവര്‍ഷം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മെയ് 25ന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.


ഇക്കുറി രാജ്യത്ത് മഴ സാധാരമ ഗതിയില്‍ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മണ്‍സൂണ്‍ വരെ ജൂണ്‍ ഒന്നിന്നായിരുന്നു കേരളത്തില്‍ മഴ ലഭിച്ചിരുന്നത്. എന്നാല്‍ ഇക്കുറി ഇത് ഒരാഴ്ച്ച നേരത്തെയായിരിക്കും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.

മേയ് 25ന് കാലാവര്‍ഷം എത്തിയാല്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടയില്‍ മഴ നേരത്തെ തുടങ്ങുന്ന വര്‍ഷമായി 2018 മാറും. കാറ്റിന്റെ ഗതി അനുസരിച്ചാണ് പ്രധാനമായും മണ്‍സൂണ്‍ എത്തുന്ന തീയതി പ്രഖ്യാപിക്കുന്നത്.


ഇപ്പോള്‍ ലഭിക്കുന്ന സൂചന അനുസരിച്ച് മേയ് 25ന് തന്നെ മഴ തുടങ്ങുമെന്നും ഇതില്‍ വലിയ മാറ്റം സാധ്യമല്ലെന്നും ഉദോഗ്യസ്ഥര്‍ നല്‍കുന്ന സൂചന.