News

തിരുച്ചിറപ്പള്ളി- കൊച്ചി വിമാന സര്‍വീസ് അടുത്ത 28 മുതല്‍

തിരുച്ചിറപ്പള്ളിയില്‍നിന്നു കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് അടുത്തമാസം മുതല്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ വിമാന കമ്പനി.

ജൂണ്‍ 28 മുതലാണു കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നത്. 72 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന എടിആര്‍ വിഭാഗത്തിലുള്ള വിമാനമാണ് ഈ റൂട്ടുകളില്‍ സര്‍വീസിന് ഉപയോഗിക്കുകയെന്നും ഇന്‍ഡിഗോ അറിയിച്ചു.