Middle East

വേനല്‍ തണുപ്പിക്കാന്‍ ദുബൈയില്‍ രണ്ട് പുതിയ വാട്ടര്‍പാര്‍ക്കുകള്‍

വേനല്‍ തണുപ്പിക്കാന്‍ ദുബൈയില്‍ പുതിയ രണ്ടു വാട്ടര്‍ തീം പാര്‍ക്കുകള്‍ തുറക്കുന്നു. ലഗുണ വാട്ടര്‍പാര്‍ക്കും സ്​പ്ലാഷേര്‍സ് ഐലന്‍ഡുമാണ് ഈ വാരാന്ത്യത്തില്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. ലാ മെര്‍ ബീച്ചില്‍ കടലോരത്തിന്‍റെ എല്ലാ സാധ്യതകളും ഉള്‍പ്പെടുത്തിയാണ് ലഗുണ വാട്ടര്‍ പാര്‍ക്ക് ഒരുങ്ങിയിരിക്കുന്നത്.

മേഖലയില്‍ ഇതാദ്യമായി സര്‍ഫിങ്ങിന് പ്രത്യേക റൈഡ് സജ്ജമാക്കുന്ന ആദ്യ പാര്‍ക്കും ലഗുണയാകും. അക്വാ പ്ലേ, സ്​പ്ലാഷ് പോഡ് തുടങ്ങിയ രസകരമായ റൈഡുകള്‍ കുട്ടികളെയും ആകര്‍ഷിക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി 99 ദിര്‍ഹത്തിന് വാങ്ങാം.

അക്വാവെഞ്ചര്‍ പാര്‍ക്കില്‍ കുട്ടികള്‍ക്കായി പ്രത്യേകം ഒരുക്കിയ പുതിയ വാട്ടര്‍ പാര്‍ക്കാണ് സ്​പ്ലാഷേര്‍സ് ഐലന്‍ഡ്. കുട്ടികള്‍ക്ക് ആസ്വദിക്കാനാവുന്ന ഏഴു റൈഡുകളാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. 290 ദിര്‍ഹമാണ് ഒരു കുട്ടിക്ക് പ്രവേശനത്തിനുള്ള നിരക്ക്. രണ്ടു വാട്ടര്‍ പാര്‍ക്കുകളും ശനിയാഴ്ച തുറക്കും.