Kerala

തേക്കടിയില്‍ സത്രം ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

തേക്കടിയുടെ ഭംഗി നുകരാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്ന സത്രം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ദിനംപ്രതി സഞ്ചാരികളുെട എണ്ണം വര്‍ധിച്ചു വരുന്ന ഇടമാണ് തേക്കടി.

സത്രം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തദ്ദേശവാസികള്‍ക്ക് കൂടുതല്‍ തെഴിലവസരങ്ങള്‍ സൃഷിടിക്കാനും അടിസ്ഥാന വികസന രംഗത്ത് മുന്നേറുവാനും സാധിക്കും.

സത്രം പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം തിങ്കളാഴ്ച്ച രാവിലെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.

ത്രിതല പഞ്ചായത്ത് സാരഥികളും, രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന പരിപാടി ഇ എസ് ബിജിമോള്‍ എം എല്‍ എയുടെ അദ്ധ്യക്ഷതയിലാണ് നടക്കുന്നത്. ചടങ്ങില്‍ മുഖ്യാതിഥി ഇടുക്കി എം പി ജോയ്‌സ് ജോര്‍ജ്ജാണ്.