Alerts

ഈ മാസം ഒമ്പതു മുതല്‍ കേരളത്തില്‍ കൂടുതല്‍ വേനല്‍മഴ

ഈ മാസം ഒമ്പതു മുതല്‍ കേരളത്തില്‍ കൂടുതല്‍ വേനല്‍മഴ കിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒമ്പതാം തിയ്യതിയോടെ ശ്രീലങ്കയ്ക്ക് കിഴക്കുഭാഗത്ത് അന്തരീക്ഷച്ചുഴി രൂപപ്പെടാനിടയുണ്ട്. ഇത് കന്യാകുമാരി തീരത്ത് എത്തുന്നതോടെ കേരളത്തില്‍ നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.

അതേസമയം, ഉത്തരേന്ത്യയില്‍ വീശിയടിച്ച കനത്തകാറ്റിലും മഴയിലും 125 പേര്‍ മരിച്ചു. 200ല്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കുണ്ട്.  ഉത്തർപ്രദേശിലെ ചില ഭാഗങ്ങളിലും രാജസ്ഥാനിലും ശക്തിയായ പൊടിക്കാറ്റ് വീണ്ടും വീശിയടിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിര്‍ദേശം തുടരുകയാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാറ്റും മഴയും കൂടുതല്‍ നാശം വിതച്ചത്.