Kerala

രാജേഷ് രാമചന്ദ്രന്‍ ട്രിബ്യൂണ്‍ പത്രാധിപര്‍

കൊല്ലം സ്വദേശിയും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ രാജേഷ് രാമചന്ദ്രനെ ചണ്ഡീഗഢ് ആസ്ഥാനമായ ദി ട്രിബ്യൂണ്‍ പത്രത്തിന്‍റെ പത്രാധിപരായി നിയമിച്ചു.ഔട്ട്‌ ലുക്ക് എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്ത് നിന്നാണ് രാജേഷ് രാമചന്ദ്രന്‍ ട്രിബ്യൂണ്‍ തലപ്പത്തേക്ക് വരുന്നത്.
ദിനപ്പത്രങ്ങള്‍, മാഗസിനുകള്‍, വാര്‍ത്താ ചാനലുകള്‍ എന്നിവയില്‍ രണ്ടു ദശാബ്ദത്തെ പ്രവര്‍ത്തന പരിചയം രാജേഷ് രാമചന്ദ്രനുണ്ട്.
ശവപ്പെട്ടി കുംഭകോണം, ബാല്‍കോ ഓഹരി വില്‍പ്പന ക്രമക്കേട് തുടങ്ങി നിരവധി വാര്‍ത്തകള്‍ രാജേഷ് രാമചന്ദ്രന്‍ പുറത്തു കൊണ്ട് വന്നിട്ടുണ്ട്.
ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്‌, ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ഹിന്ദു, ഇന്ത്യാടുഡേ, എന്‍ഡിടിവി എന്നിവ ഇതില്‍ പെടുന്നു. ഔട്ട്‌ലുക്കില്‍ ചേരും മുന്‍പ് ഇക്കണോമിക് ടൈംസ് പൊളിറ്റിക്കല്‍ എഡിറ്റര്‍ ആയിരുന്നു.