Hospitality

അനന്തര കിഹാവ ഇന്‍സ്റ്റാഗ്രാമിലെ സൂപ്പര്‍ ഹോട്ടല്‍

ഇന്റസ്റ്റാഗ്രാം ഇപ്പോള്‍ ലോകമെമ്പാടുമുള്ള ആളുകുടെ ജനപ്രിയ മാധ്യമമാണ്.യാത്ര ചെയ്യുന്ന ഇടങ്ങള്‍ അവിടെ നിന്ന് ഒപ്പിയെടുക്കുന്ന കാഴ്ചകള്‍ എല്ലാം നമ്മള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

അങ്ങനെ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ തവണ പോസ്റ്റ് ചെയ്യപ്പെട്ട ഒരു ഹോട്ടല്‍ ഉണ്ട്. മാല്‍ദ്വീപിലാണ് സൂപ്പര്‍ സ്റ്റാര്‍ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. അനന്തര കിഹാവ മാല്‍ദ്വീപ്‌സ് വില്ലാസാണ് ഈ നേട്ടത്തിന് അര്‍ഹമായത്.


80 പ്രൈവറ്റ് പൂള്‍ വില്ലകളാല്‍ സമ്പന്നമാണ് ഈ ഹോട്ടല്‍. അതില്‍ ചിലത് വെള്ളത്തിന് മുകളിലും മറ്റേത് പ്രൈവറ്റ് ബീച്ചിലുമാണ്. കടലാഴങ്ങളിലെ അത്ഭുതങ്ങള്‍ കാണാനുള്ള അവസരം ഹോട്ടല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അവസരം ഉണ്ട്. ഹോട്ടലില്‍ എത്തുന്നവര്‍ക്ക് ഏത് നേരത്തും ഭക്ഷണം ലഭിക്കുന്ന നാല് റെസ്റ്റോറന്റുകള്‍ക്ക് പുറമേ വെള്ളത്തിനടിയിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരം ഉണ്ട്.


കടലിനടയില്‍ ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന റെസ്റ്റോറന്റിന് ‘സീ’ എന്നാണ് അറിയപ്പെടുന്നത്. ഇത് കൂടാതെ കടലിന് മുകളില്‍ പുതുതായി ‘സ്‌കൈ’ എന്ന മദ്യശാലയും തുറന്നിട്ടുണ്ട്. മദ്യശാലയുടെ ഡെക്കില്‍ കയറി നിന്നാല്‍ രാത്രി ആകാശത്തിന്റെ ഭംഗി ആസ്വദിക്കാം.


അനന്തര കിഹാവയുടെ മനോഹരമായ ദൃശ്യങ്ങള്‍ ആളുകള്‍ സുഹൃത്തുക്കള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുന്നുണ്ട്.

ഒരു രാത്രി പ്രഭാത ഭക്ഷണം ഉള്‍പ്പെട്ടെ ഡബിള്‍ റൂമില്‍ തങ്ങുന്നതിന് 1,10,000 രൂപയാണ് തുക. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും റിസോര്‍ട്ടിലെ സീ പ്ലെയിന്‍ ഉപയോഗിക്കാന്‍ അതിഥികള്‍ക്ക് സൗകര്യം ഉണ്ട്. ഷെയര്‍ ചെയ്ത് ഉപയോഗിക്കാനാണെങ്കില്‍ 75,000 രൂപയും ഒറ്റയ്ക്കാണെങ്കില്‍ 10,50,000 രൂപയുമാണ് ഈടാക്കുന്നത്.