News

കൊച്ചി മെട്രോ യാത്രക്കാരോടൊപ്പം ഉപരാഷ്ട്രപതി

കൊച്ചി മെട്രോയിൽ യാത്ര നടത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷൻ മുതൽ ഇടപ്പള്ളി വരെയായിരുന്നു ഉപരാഷ്ട്രപതിയുടെ യാത്ര.

മന്ത്രി മാത്യു ടി തോമസ്, ഡിജിപി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ ഉപരാഷ്ട്രപതിയോടൊപ്പം മെട്രോയില്‍ യാത്ര ചെയ്തു. മെട്രോ യാത്രയ്ക്കു ശേഷം നേവിയുടെ ഹെലികോപ്റ്ററിൽ തിരുവല്ലയിലേക്കു പോയി.

രാവിലെ സുഭാഷ് പാർക്കിൽ പ്രഭാത നടത്തത്തിനെത്തിയ അദ്ദേഹം കാൽനടക്കാരോടും മറ്റും കുശലാന്വേഷണം നടത്തി. മേയർ സൗമിനി ജെയ്ൻ, ജില്ലാ കലക്ടർ, കമ്മിഷണർ എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. സ്മാർട് സിറ്റി, മെട്രോ തുടങ്ങി കൊച്ചിയുടെ വികസന പരിപാടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.