Middle East

ആദ്യ ബോയിങ്ങ് 787-9 ഡ്രീം ലൈനര്‍ മനാമയിലെത്തി

ബഹ്‌റൈന്‍ ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയറിന്റെ ആദ്യ ബോയിങ് 787-9 ഡ്രീം ലൈനര്‍ ബഹറൈന്‍ വിമാനത്താവളത്തിലെത്തി. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു ആദ്യ ലാന്‍ഡിങ്.

യു എസ് ബോയിങ് ഫാക്ടറിയില്‍ നിന്നാണ് സ്വപ്‌ന വിമാനം എത്തിയത്. ജൂണ്‍ 15 മുതല്‍ ബഹറൈന്‍-ലണ്ടന്‍ റൂട്ടിലേക്ക് വിമാന മേഖലകളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് വിമാനം സര്‍വീസ് നടത്തും. വിമാനത്തിന് ഗള്‍ഫ് എയര്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ക്രസിമിര്‍ കുക്കോയുടെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കി.