Kerala

ശബ്ദമലിനീകരണ നിയന്ത്രണം: ഹോണ്‍ ഉപയോഗിക്കാത്ത ഓരോ റോഡ് വരുന്നു

നിരത്തുകളില്‍ ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ എല്ലാ വിധ ആധുനിക സജ്ജീകരണവുമുള്ള പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍.

ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനായി ആദ്യം ബോധവല്‍ക്കരണം നടത്തും. രണ്ടാം ഘട്ടമായി 112 ഡെസിബന് മുകളില്‍ ഹോണുപയോഗിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ കേസെടുക്കും. സംസ്ഥാനത്തെ 14 ജില്ലയിലെയും ഓരോ റോഡ് ഹോണ്‍ രഹിത റോഡായി മാറ്റാന്‍ ശ്രമിക്കുന്നത്.

ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഡ്രൈവര്‍മാരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ വിവിധ മോട്ടോര്‍വാഹന തൊഴിലാളി യൂണിയനുകളും സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.