News

മൂന്ന് അധിക സ്‌റ്റോപ്പുകള്‍ കൂടി അനുവദിച്ച് കെ എസ് ആര്‍ ടി സി

ബെംഗളൂരുവില്‍ നിന്ന് മലബാര്‍ ഭാഗത്തേക്കുള്ള കേരള ആര്‍ ടി സി ബസുകള്‍ക്ക് മൂന്ന് സ്റ്റോപുകള്‍ കൂടി അനുവദിച്ചു. രാജരാജേശ്വരി നഗര്‍ മെഡിക്കല്‍ കോളേജ്, മൈസൂരു റോഡിലെ ക്രൈസ്റ്റ് കോളേജ്, ഐക്കണ്‍ കോളേജ് എന്നിവയ്ക്ക് മുന്നിലാണ് പുതിയ സ്റ്റോപുകള്‍.

ബെംഗളൂരുവില്‍ നിന്ന് മൈസൂരു റോഡ് വഴി പോകുന്ന എല്ലാ സ്‌കാനിയ, സൂപ്പര്‍ഫാസ്റ്റ്, ഡീലക്‌സ്, എക്‌സ്പ്രസ് ബസുകളും ഇവിടെ നിര്‍ത്തുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.

ഈ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളികളുടെയും വിദ്യാര്‍ഥികളുടെയും അഭ്യര്‍ഥന മാനിച്ചാണ് സ്റ്റോപ്പ് അനുവദിച്ചത്. ഈ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കു കേരള ആര്‍ടിസി ബസ് പിടിക്കാന്‍ ഇതുവരെ സാറ്റ്ലൈറ്റ് ബസ് സ്റ്റാന്‍ഡിലോ, കെങ്കേരിയിലോ എത്തേണ്ടിയിരുന്നു.

രാവിലെ ഏഴുമുതല്‍ രാത്രി 11.55 വരെയായി നാല്‍പതിലേറെ കെഎസ്ആര്‍ടിസി ബസുകളാണ് മൈസൂരു വഴി നാട്ടിലേക്കുള്ളത്.