Kerala

സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കുന്നു

പ്രകടനങ്ങളും പ്രതിഷേധങ്ങളും പ്രതിരോധിക്കാന്‍ എത്തുന്ന പൊലീസ് സേനയുടെ കൈകളില്‍ മാത്രമല്ല ഇനി പരിസരം നിരീക്ഷിക്കുവാനും പൊലീസ് വാഹനത്തിലും ക്യാമറയുണ്ടാവും.

പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ്. ഐ.യുടെ വാഹനത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചു.


പരിസരം നിരീക്ഷിക്കുന്നതിനായി പൊലീസ് വാഹനത്തിന്റെ ഇരു വശത്തിമായി രണ്ടു വീതം ക്യാമറകളാണ് സ്ഥാപിച്ചത്. ക്യാമറയിലൂടെ എത്തുന്ന ദൃശ്യങ്ങള്‍ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തില്‍ ലഭിക്കും.

സാധാരണഗതിയില്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ പൊലീസുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്താറുണ്ട്. പിന്നീട് ദൃശ്യങ്ങള്‍ പരിശോധിച്ച് പരിപാടിയില്‍ പങ്കെടുത്തവരെ മനസ്സിലാക്കുകയാണ്. വാഹനങ്ങളില്‍ കൂടി ക്യാമറ ഘടിപ്പിച്ചതുകൊണ്ട് സുരക്ഷയും ക്രമസമാധാനപാലനവും കൂടുതല്‍ മെച്ചപ്പെടുത്താനാവുമെന്നാണ് കരുതുന്നത്.

ആദ്യഘട്ടമൊന്നോണം പാലക്കാട് നോര്‍ത്ത് സ്‌റ്റേഷനില്‍ മാത്രമാണ് ക്യാമറ സ്ഥാപിച്ചത് ഇത്
ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍ പറഞ്ഞു.