Aviation

ജെറ്റ് എയര്‍വെയ്സില്‍ ബാഗേജ് നിരക്കില്‍ ഇളവ്

കുവൈത്തില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള ബാഗേജ് നിരക്കുകളില്‍ ഇളവു വരുത്തി. മാംഗളൂരു, കോഴിക്കോട്, കൊച്ചി തുടങ്ങിയ വിമാനത്താവളങ്ങളിലേക്കുള്ള ബാഗേജ് നിരക്കില്‍ ഇളവു വരുത്തിയതായി ജെറ്റ് എയർവെയ്സ് കുവൈത്ത് മാനേജർ ബിബിൻ ബാലകൃഷ്ണൻ അറിയിച്ചു.

ഇക്കോണമിയിൽ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്ക് 35കിലോയും മറ്റു നിരക്കിലുള്ളവയ്ക്ക് 40 കിലോയും ബാഗേജ് അലവൻസ് അനുവദിച്ചു.നിലവിൽ എല്ലാ നിരക്കുകാർക്കും 30കിലോയാണ് ബാഗേജ് അനുവദിക്കുന്നത്.

അധിക ബാഗേജ് നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. നിലവിൽ ഒരു കിലോഗ്രാം അധിക ബാഗേജിന് ഏഴു ദിനാർ ഈടാക്കുന്നുണ്ട്. പുതിയ നിരക്കനുസരിച്ച് അഞ്ച് കിലോഗ്രാം അധിക ബാഗേജിന് 11 ദിനാറും 10കിലോഗ്രാമിന് 14 ദിനാറും 15 കിലോഗ്രാമിന് 24 ദിനാറും 20 കിലോഗ്രാമിന് 28 ദിനാറുമാകും നിരക്ക്.