News

അറ്റകുറ്റപ്പണി: ഇന്നും നാളെയും ട്രെയിന്‍ ഗതാഗത നിയന്ത്രണം

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു രാവിലെ 8.35നുള്ള കൊല്ലം-കോട്ടയം പാസഞ്ചർ കായംകുളത്തു നിന്നാണ് സർവീസ് ആരംഭിച്ചത്. രാവിലെ 8.50നുളള കൊല്ലം എറണാകുളം മെമുവും കായംകുളത്തു നിന്നാണ് സർവീസ് ആരംഭിച്ചത്.

നാളെ ഉച്ചയ്ക്കു ഒരുമണിക്ക് തിരുവനന്തപുരത്തു നിന്നു പുറപ്പെടേണ്ട തിരുവനന്തപുരം-നിസാമൂദ്ദീൻ (22655) വീക്ക്‌ലി എക്സ്പ്രസ് രണ്ടു മണിക്കായിരിക്കും പുറപ്പെടുക. ഇന്ന്  തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് ശാസ്താംകോട്ടയ്ക്കും പെരിനാടിനുമിടയിൽ 50 മിനിറ്റും ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്സ്പ്രസ് അരമണിക്കൂറും പിടിച്ചിടും‌.

നാളെ മുംബൈ – തിരുവനന്തപുരം വീക്ക്‌ലി എക്സ്പ്രസ് കരുനാഗപ്പള്ളി ശാസ്താംകോട്ട സ്റ്റേഷനുകൾക്കിടയിൽ 25 മിനിറ്റ് പിടിച്ചിടും. ബിലാസ്പൂർ-തിരുനെൽവേലി വീക്ക്‌ലി എക്സ്പ്രസ് ശാസ്താംകോട്ട സ്റ്റേഷനിൽ 80 മിനിറ്റ് പിടിച്ചിടും