Kerala

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ തിളങ്ങി കേരള ടൂറിസം

ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സംസ്ഥാന ടൂറിസം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നയിക്കുന്ന പ്രതിനിധി സംഘം പങ്കെടുക്കുന്നത് വഴി കേരള ടൂറിസം ശക്തമായ സാന്നിധ്യം അറിയിച്ചു.

തദ്ദേശ ടൂറിസ്റ്റുകളുമായി ചര്‍ച്ച നടത്തിയ മന്ത്രി സംസ്ഥാനത്തെ ടൂറിസ്റ്റ്കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് നല്‍കുന്ന സ്വീകരണത്തെക്കുറിച്ച്അവരോട് വിശദമാക്കി. കൂടാതെ ശ്രീലങ്കന്‍ ടൂറിസം മന്ത്രി ജോണ്‍ അമരതുംഗയുമായി ടൂറിസം മന്ത്രി അറേബ്യന്‍ ട്രാവല്‍ മാര്‍ട്ട് വേദിയില്‍കൂടിക്കാഴ്ച നടത്തി.

മഹാരാഷ്ട്ര ടൂറിസം മന്ത്രി ജയ് കുമാര്‍ റാവല്‍, എമിറേറ്റ്‌സ് എയ്‌റോനാട്ടിക്കല്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി അഫയേഴ്സ്വൈസ് പ്രസിഡന്റ് സലിം ഉബൈദുല്ല, കേരളത്തില്‍ നിന്ന് പങ്കെടുത്ത മറ്റു ഉന്നത ഉദ്യോഗസേഥരുമായും മന്ത്രിട്രാവല്‍ മാര്‍ക്കറ്റ്‌ വേദിയില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തി.

അറേബ്യന്‍ മേഖലയില്‍ നിന്നുമുള്ള ടൂറിസ്റ്റുകളുടെ വരവില്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന വളര്‍ച്ച മുന്നില്‍ക്കണ്ടാണ് കേരള ടൂറിസം ദുബായില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുത്തത്. ഏപ്രില്‍ 25ന് അറേബ്യന്‍ ട്രാവല്‍ മാര്‍ട്ട് സമാപിക്കും.

മുന്‍വര്‍ഷത്തെ സഞ്ചാരികളുടെ കണക്കനുസരിച്ച് 2017ല്‍ 2.64 % വര്‍ദ്ധനവാണ് ടൂറിസം മേഖലയില്‍ സംഭവിച്ചത്, മധ്യ പൂര്‍വേഷ്യയില്‍നിന്നും കേരളത്തിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം വളര്‍ച്ചയുടെ പാതയിലാണെന്ന് ടൂറിസം കണക്കുകള്‍ വ്യക്തമാക്കുന്നു.

സമീപ രാജ്യങ്ങളായ കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള ടൂറിസ്റ്റുകളുടെവരവിലുംകഴിഞ്ഞ വര്‍ഷത്തിനേക്കാള്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു.

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ കേരള ടൂറിസത്തിന്റെ സാന്നിധ്യത്തിലൂടെ കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ടൂറിസം അഡിഷണല്‍ ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ എ എസ് ഉള്‍പ്പടെയുള്ളഉന്നത ഉദ്യോഗസ്ഥരും കേരളപ്രതിനിധി സംഘത്തിന്റെ ഭാഗമായി അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കുന്നുണ്ട്.