News

വൈറലായൊരു മെട്രോ മുങ്ങല്‍ വീഡിയോ കാണാം

ഒരു മഴപെയ്താല്‍ മതി അമേരിക്ക വരെ വെള്ളത്തിനടിയിലാവും. കനത്ത മഴയില്‍ ന്യൂയോര്‍ക്ക് മെട്രോ റെയില്‍ സ്റ്റേഷനുകളില്‍ വെള്ളം കയറിയതിന്റെ വീഡിയോ ആണ് ഇപ്പോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ന്യൂയോര്‍ക്കിലെ വിവിധ യാത്രക്കാര്‍ തന്നെയാണ് വെള്ളത്തിനടിയിലായ സ്റ്റേഷന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

145 സ്ട്രീറ്റ് ബ്രോഡ്വേയില്‍ നിന്നുള്ള വീഡിയോകള്‍ എന്ന് പറഞ്ഞാണ് ഒരു യാത്രക്കാരന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോണിപ്പടികളിലൂടെയുള്ള വെള്ളച്ചാട്ടവും. ഇതിലൂടെ കയറിപ്പോകുന്നയാളേയും കാണാം.