News

ഊട്ടിയില്‍ ടൂറിസ്റ്റ് പൊലീസ്

ഊട്ടിയില്‍ ടൂറിസ്റ്റ് പൊലീസ് ഒരുങ്ങുന്നു. ഊട്ടിയിലെ സീസണ്‍ സമയത്ത് ഗതാഗതം നിയന്ത്രിക്കാനും വിനോദസഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കാനുമാണ് ടൂറിസ്റ്റ് പൊലീസ് എന്ന സംവിധാനം.

ടീമില്‍ 75 പൊലീസുകാരും 180 ഹോംഗാര്‍ഡുകളും 12 ടൂറിസ്റ്റ് ഗൈഡുകളുമാണുള്ളത്‌. ഈ ടീം ഊട്ടി, കൂനൂര്‍, കോത്തഗിരി, ഗൂഡല്ലൂര്‍ നഗരങ്ങളില്‍ ഗതാഗത നിയന്ത്രണവും ടൂറിസ്റ്റുകള്‍ക്ക് ആവശ്യമുള്ള സഹായവും നിര്‍വഹിക്കും.

മേയ് അവസാനംവരെ ടീമിന്‍റെ സേവനം ലഭിക്കും. പരിശീലനം കഴിഞ്ഞ് ഈ ആഴ്ചതന്നെ ടൂറിസ്റ്റ് പൊലീസ് ടീം ജോലിയ്ക്ക് ഇറങ്ങും.