Kerala

സിഗ്നല്‍ സംവിധാനം തകരാറിലായി: ട്രെയിനുകള്‍ വൈകുന്നു

മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും ഇടയില്‍ റെയില്‍വേ സിഗ്‌നല്‍ സംവിധാനത്തിലെ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു. രാവിലെ ഏഴിനാണ് കടയ്ക്കാവൂര്‍ സെക്ഷനിലെ സിഗ്‌നല്‍ സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയത്.

തുടര്‍ന്നു തിരുവനന്തപുരത്തേക്ക് എത്തിയ ട്രെയിനുകള്‍ പലതും സ്റ്റേഷനുകളില്‍ പിടിച്ചിട്ടുണ്ട്. മലബാര്‍ എക്‌സ്പ്രസ്, ജയന്തി ജനത, ഇന്റര്‍സിറ്റി ട്രെയിനുകള്‍ വൈകി.

ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം തകരാറിലായതിനാല്‍ സ്റ്റേഷന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ മാനുവലായിട്ടാണു പിന്നീട് സിഗ്‌നല്‍ നിയന്ത്രിച്ചത്.

ഒരു ട്രെയിന്‍ അടുത്ത സ്റ്റേഷനിലെത്തിയെന്നുറപ്പാക്കിയശേഷമാണ് അടുത്ത ട്രെയിനിനു അനുവാദം നല്‍കിയത്. വിദഗ്ധസംഘം തകരാര്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.