Kerala

സഞ്ചാരികളുടെ പ്രവേശന നിരക്ക് പുതുക്കി പെരിയാര്‍ പാര്‍ക്ക്

അവധിക്കാല വിനോദ സഞ്ചാരികളുടെ തിരക്കിനെത്തുടര്‍ന്ന് പെരിയാര്‍ പാര്‍ക്കിന്റെ പ്രവേശന നിരക്കും, ബസ് ചാര്‍ജ് നിരക്കും പുതുക്കി.


സ്വദേശികള്‍ക്കും വിദേശികള്‍ക്കും വ്യത്യസ്ത നിരക്കിലാണ് പെരിയാര്‍ പാര്‍ക്കില്‍ പ്രവേശന നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുതിര്‍ന്ന വ്യക്തിക്ക് 40 രൂപ പ്രവേശന നിരക്കും, ബസ് ചാര്‍ജ് 20 രൂപയുമാണ്. കുട്ടികള്‍ക്ക് പ്രവേശന നിരക്ക് 10 രൂപയും, ബസ് ചാര്‍ജ് 20 രൂപയുമാണ്.

പുതുക്കിയ നിരക്കില്‍ വിദേശിയായ മുതിര്‍ന്ന വ്യക്തിക്ക് 475 രൂപ പ്രവേശന നിരക്കും, ബസ് ചാര്‍ജ് 20 രൂപയുമാണ്. വിദേശത്ത് നിന്ന് വരുന്ന കുട്ടികള്‍ക്ക് പ്രവേശന നിരക്ക് 170 രൂപയും ബസ് ചാര്‍ജ് 20 രൂപയുമാണ്.