News

തിരുവനന്തപുരം-കാസർഗോഡ്​ സമാന്തര റെയിൽവേ; ലോകബാങ്കിന്‍റെ സഹായം തേടിയേക്കും

തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​ഗോഡ് സ​മാ​ന്ത​ര റെ​യി​ൽ​വേ പാ​ത നി​ർ​മാ​ണ​ത്തി​ന്​ ലോ​ക​ബാ​ങ്കിന്‍റെ​ സഹായം തേടാന്‍ ആലോചന. നി​ല​വി​ലെ ഇ​ര​ട്ട​പ്പാ​ത​ക്ക്​ സ​മാ​ന്ത​ര​മാ​യി മൂ​ന്നാ​മ​ത്തേ​യും നാ​ലാ​മ​ത്തേ​യും പാ​ത നി​ര്‍മി​ക്കാ​നു​ള്ള നി​ര്‍ദേ​ശം റെ​യി​ൽ​വേ ബോ​ര്‍ഡ് ത​ത്വ​ത്തി​ല്‍ അം​ഗീ​ക​രി​ച്ചിട്ടുണ്ട്.

ഇതേതുടര്‍ന്ന് ന​ട​പ​ടി​ക​ളാ​രം​ഭി​ക്കാ​ൻ അ​നു​മ​തി​ന​ൽ​കു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ​നീ​ക്കം. 510 കിലോമീറ്റര്‍ നീളമുള്ള പാതയ്ക്ക് 16600 കോടി രൂപ വേണ്ടിവരും. കേ​​ന്ദ്ര​സ​ർ​ക്കാ​ർ 49 ശ​ത​മാ​ന​വും സം​സ്​​ഥാ​നം 51 ശ​ത​മാ​ന​വു​മാ​ണ്​ പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴിക്കുക. ലോ​ക​ബാ​ങ്ക്​ സ​ഹാ​യം നി​ർ​ദേ​ശ​മാ​യു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ ​ന​യ​പ​ര​മാ​യ തീരുമാനമാണ് ഇ​നി​വേ​ണ്ട​ത്.

അ​തി​വേ​ഗ ട്രെ​യി​നു​ക​ളാ​ണ്​ നി​ര്‍ദി​ഷ്​​ട പാ​ത​ക​ളി​ല്‍ കേ​ര​ളം ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ങ്കി​ലും അ​തി​ന്​ സാ​ങ്കേ​തി​ക​ത​ട​സ്സ​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും സെ​മി സ്പീ​ഡ് ട്രെ​യി​നു​ക​ള്‍ പ​രി​ഗ​ണി​ക്കാ​മെ​മെ​ന്നു​മാ​ണ്​ റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ ഉ​റ​പ്പ്. ഇ​തി​നു അ​നു​സ​രി​ച്ചാ​യി​രി​ക്കും സ​ർ​വേ​യും അനുബന്ധ നടപടികളും.