India

ജെ എന്‍ യുവില്‍ കറങ്ങാന്‍ ഇനി ഇ-റിക്ഷയും

ജവഹര്‍ലാല്‍ നെഹ്‌റു ക്യാമ്പസില്‍ കറങ്ങാന്‍ ഇനി ഇ-റിക്ഷയും. ഒരാള്‍ക്ക് 10 രൂപ നിരക്കില്‍ ക്യാമ്പസിനുള്ളിലെ യാത്രകള്‍ക്ക് ഉപകരിക്കുന്ന ഇ-റിക്ഷ സംവിധാനം ഇന്നലെ മുതല്‍ സര്‍വീസ് ആരംഭിച്ചു.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ ജെ എന്‍ യുവിലെ റസിഡന്‍ഷ്യല്‍ മേഖലകള്‍, ഹോസ്റ്റല്‍, ഷോപ്പിംങ് കോംപ്ലക്‌സ്, ലൈബ്രറി, അക്കാദമിക് ബില്‍ഡിങ് തുടങ്ങിയ എല്ലാ പ്രധാന ഗേറ്റുകളുമായി ബന്ധിപ്പിച്ച് കൊണ്ടാണ് സര്‍വീസ് നടത്തുന്നത്.

രാവിലെ 7.30 മുതല്‍ രാത്രി 9.30 വരെ പത്ത് ഇ-റിക്ഷകളാണ് ക്യാമ്പസിനുള്ളില്‍ സര്‍വീസ് നടത്തി വരുന്നത്.വരും മാസങ്ങളില്‍ കൂടുതല്‍ ഇ-റിക്ഷകള്‍ ക്യമ്പസിനുള്ളില്‍ ഇറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.