Middle East

ട്രാൻസിറ്റ് യാത്രക്കാർക്ക് യുഎഇ സന്ദർശിക്കാൻ വിസ: സമിതി രൂപീകരിച്ചു

ട്രാൻസിറ്റ് വിസക്കാർക്ക് ഗുണകരമാകുന്ന തീരുമാനവുമായി യുഎഇ മന്ത്രിസഭ. വിവിധ വിമാനത്താവളങ്ങളിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് യുഎഇ സന്ദർശിക്കാനുള്ള വിസ നൽകുന്ന കാര്യം മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു. ഇതിനു വേണ്ടി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍ഡിന്‍റി ആൻഡ് സിറ്റിസൺഷിപ്പ് എന്ന പ്രത്യേക സമിതിയെ തിരഞ്ഞെടുത്തു.

ഇതനസരിച്ച് ഒരു ദിവസം യുഎഇയിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കാൻ ട്രാൻസിറ്റ് വിസക്കാരെ അനുവദിക്കും. നേരത്തെ വിമാനത്താവങ്ങളിൽ നിന്നു പുറത്തിറങ്ങാൻ യാത്രക്കാരെ അനുവദിച്ചിരുന്നില്ല. പുതിയ തീരുമാനം യുഎഇയിലെ വിനോദസഞ്ചാര മേഖലയെ വളർത്തും എന്നാണ് പ്രതീക്ഷ.

2017ല്‍ യുഎഇയിലെ വിമാനത്താവളങ്ങളിലെത്തിയ 70 ശതമാനം പേരും ട്രാൻസിറ്റുകാരായിരുന്നു. ഈ വിസയുടെ ഫീസ്, മറ്റു കാര്യങ്ങൾ എന്നിവ പുതിയ സമിതി തീരുമാനിക്കും. യൂറോപ്പിലേയ്ക്കും മറ്റും ദുബൈ വഴി പോകുന്ന യാത്രക്കാർക്കാണ് പുതിയ തീരുമാനം ഏറ്റവും ഗുണകരമാകുക. യുഎഇയിലുള്ള ബന്ധുക്കളെയും മറ്റും ഒരു ദിവസം സന്ദർശിക്കാൻ ഇതുമൂലം സാധിക്കുമെന്നാണ് പ്രതീക്ഷ.