Trade News

ടൂറിസം ഉപദേശക സമിതിയും മാര്‍ക്കറ്റിംഗ് നിര്‍ദേശ ഗ്രൂപ്പും പുനസംഘടിപ്പിച്ചു

കേരള ടൂറിസം ഉപദേശക സമിതിയും   മാര്‍ക്കറ്റിംഗ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള ഗ്രൂപ്പും പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ചു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്ത് തുടരും. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് വൈസ് ചെയര്‍മാനും ഡയറക്ടര്‍ ബാലകിരണ്‍ കണ്‍വീനറുമാണ്. അംഗങ്ങള്‍: കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍,എംഡി രാഹുല്‍ ആര്‍ നായര്‍, അറ്റോയ് പ്രസിഡന്റ് പികെ അനീഷ്‌ കുമാര്‍, സിജിഎച്ച് എര്‍ത്ത് എംഡി ജോസ് ഡോമിനിക്,എയര്‍ ട്രാവല്‍ എന്റര്‍പ്രൈസ് എംഡി ഇഎം നജീബ്, ഇന്‍സൈറ്റ് ഹോളിഡെയ്സ് എംഡി അബ്രഹാം ജോര്‍ജ്, അബാദ് ഹോട്ടല്‍സ്‌ എംഡി റിയാസ് അഹമ്മദ്,സോമതീരം സിഎംഡി ബേബി മാത്യു, കാലിപ്സോ അഡ്വെന്‍ചേഴ്സ് എംഡി കമാണ്ടര്‍ സാം ടി സാമുവല്‍, റെയിന്‍ബോ ക്രൂയിസ് എംഡി ജോസ് മാത്യു, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് വഞ്ചീശ്വരന്‍,അയാട്ടോ ചെയര്‍മാന്‍ സെജോയ് ജോസ്, സൗത്ത് കേരള ഹോട്ടലിയെഴ്സ് ഫോറം പ്രതിനിധി ചാക്കോപോള്‍, എയര്‍ ഇന്ത്യ സ്റ്റേഷന്‍ മാനേജര്‍, സ്പൈസ് ലാന്‍ഡ് ഹോളിഡെയ്സ് എംഡി യു സി റിയാസ്,കേരള ഹൌസ് ബോട്ട് ഓണേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് വി സി സക്കറിയ, ടൂറിസം ഇന്ത്യയുടെ കെ വി രവിശങ്കര്‍,ആമീസ് ഹോം സ്റ്റേയിലെ ബി സുകേഷ്,റൂബി ഹോളിഡെയ്സിന്റെ ജെ കെ മരട്ടുകുളം, ലീലാ റാവിസ് ജനറല്‍ മാനേജര്‍ പിഐ ദിലീപ് കുമാര്‍,പൂവാര്‍ ഐലന്ഡ് റിസോര്‍ട്ട് എംഡി എം ആര്‍ നാരായണന്‍, ഉദയ് സമുദ്ര ഗ്രൂപ്പ് സിഎംഡി രാജശേഖരന്‍ നായര്‍, താജ് ഹോട്ടല്‍സ്‌ പ്രതിനിധി. പുനസംഘടിപ്പിച്ച സമിതിയുടെ ആദ്യ യോഗം ഈ മാസം 30ന് ചേരും.

മാര്‍ക്കറ്റിംഗ് നിര്‍ദേശ സമിതി

ടൂറിസം ഡയറക്ടര്‍ചെയര്‍മാനും അഡീ.ഡയ റക്ടര്‍ വൈസ് ചെയര്‍മാനും മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറുമാണ്.അംഗങ്ങള്‍: ട്രാവല്‍ പ്ലാനേഴ്സ് സിഇഒ പികെ അനീഷ്‌ കുമാര്‍, സിജിഎച്ച് എര്‍ത്ത് വൈസ് പ്രസിഡന്റ് എം ശൈലെന്ദ്രന്‍,വൈത്തിരി റിസോര്‍ട്ടിലെ റോയ്ചാക്കോ,പയനിയര്‍ ഹോളിഡെയ്സ് ഡയറക്ടര്‍ രഞ്ജു ജോസഫ്, ഡിസ്കവര്‍ കേരള ഡയറക്ടര്‍ മനു പി വി, സ്പൈസ് ലാന്‍ഡ് ഹോളിഡെയ്സ് എംഡി റിയാസ് യുസി, മാര്‍വെല്‍ ടൂര്‍സ് എംഡി സിജോയ് ജോസ്,ജോയ് ഹോട്ടല്‍സ്‌ ജിഎം പ്രദീപ്‌ നാരായണന്‍,അബാദ് ഹോട്ടല്‍സിലെ ജിബ്രാന്‍ ആസിഫ്, സോമതീരം കോര്‍പ്പറേറ്റ് ജിഎം സുഭാഷ് സി ബോസ്, യുവവാണി റസിഡന്‍സി ഡയറക്ടര്‍ ജോസ് പ്രദീപ്‌, ഇന്ത്യന്‍ ഇംപ്രഷന്‍സിലെ ഉണ്ണി ജോസഫ്,സ്പൈസ് റൂട്സ് ക്രൂയിസെസിലെ ജോബിന്‍ ജോസഫ്, ഗ്രേറ്റ് എസ്കേപ്സിലെ സജിമോന്‍ ജോസ്, മിസ്റ്റിക്കല്‍ ഹോളിഡെയ്സ്/ ടീ കണ്‍ട്രി റിസോര്‍ട്ടിലെ ശൈലേഷ് നായര്‍.