Kerala

കണ്ണൂർ – പഴയങ്ങാടി – പയ്യന്നൂർ റൂട്ടിൽ കെഎസ്ആർടിസി അനുവദിച്ചു

കണ്ണൂർ – പഴയങ്ങാടി – പയ്യന്നൂർ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസിനു തുടക്കം. കണ്ണൂർ ഡിപ്പോയിൽനിന്ന് ആറു ബസുകളും പയ്യന്നൂർ ഡിപ്പോയിൽനിന്ന് അഞ്ചു ബസുകളുമാണു ചെയിൻ സർവീസ് നടത്തുക. ചെയിൻ സർവീസുകളുടെ ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.

ഈ റൂട്ടിലൂടെയുള്ള യാത്രയിൽ കണ്ണൂർ – പയ്യന്നൂർ ദൂരത്തിൽ എട്ടു കിലോമീറ്ററും യാത്രാനിരക്കിൽ മൂന്നു രൂപയും കുറവുണ്ടാകും. സർവീസുകൾ കാര്യക്ഷമമാക്കുന്നതിനോടൊപ്പം കണ്ണൂർ ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ഡിപ്പോയിലെ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിച്ച് കരാറുകാരനെ ഏൽപിച്ചിട്ടും പണി മുന്നോട്ടു നീങ്ങുന്നില്ല. ഇതിനെതിരെ നിയമനടപടികളിലേക്കു കടക്കുന്നതിനു മുമ്പ് കരാറുകാരന് ഒരവസരം കൂടി നൽകുമെന്നും മന്ത്രി പറഞ്ഞു.