Festival and Events

കൊല്ലം പൂരം ഇന്ന്; നഗരത്തില്‍ ഗതാഗത നിയന്ത്രണം

ആ​ശ്രാ​മം ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കൊ​ല്ലം പൂ​രം ഇന്ന്. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ 11 വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും ഗ​ജ​വീ​ര​ന്മാ​രു​ടെ​യും അ​കമ്പടി​യോ​ടെ പൂ​രം എ​ഴു​ന്നെ​ള്ള​ത്ത് ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ എ​ത്തും.

ഉ​ച്ച​യ്ക്ക് 12മു​ത​ൽ ചേ​രാ​ന​ല്ലൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​രു​ടെ​യും ഗു​രു​വാ​യൂ​ർ മോ​ഹ​ന​വാ​ര്യ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 150-ൽ​പ​രം ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന മേ​ളം. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നും ​വൈ​കു​ന്നേ​രം 4.15നും ​മ​ധ്യേ കൊ​ടി​യി​റ​ക്കം.
വൈ​കു​ന്നേ​രം 4.30മു​ത​ൽ കെ​ട്ടു​കാ​ഴ്ച​ക​ൾ, .
അ​ഞ്ചി​ന് ന​ട​ക്കു​ന്ന പൂ​രം സ​മ്മേ​ള​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 5.30ന് ​ആ​ശ്രാ​മം മൈ​താ​നി​യി​ൽ കു​ട​മാ​റ്റം ആ​രം​ഭി​ക്കും. 40 ആ​ന​ക​ൾ പ​ങ്കെ​ടു​ക്കും. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും പൂ​രം ന​ട​ത്തു​ക.

പൂ​ര​ത്തി​ന് എ​ഴു​ന്നെ​ള്ളി​പ്പ് സ​മ​യ​ത്ത് ആ​ന​ക​ൾ വ​രു​ന്ന വ​ഴി ന​ന​യ്ക്കും. ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ആ​ന​ക​ൾ​ക്ക് ത​ണ​ലി​നാ​യി സൗ​ക​ര്യ​മൊ​രു​ക്കും. മ​തി​യാ​യ വി​ശ്ര​മം ന​ൽ​കു​ന്ന ആ​ന​ക​ളെ മാ​ത്ര​മേ പൂ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ക​യു​ള്ളൂ​വെ​ന്നും സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

കൊ​ല്ലം പൂ​രം 1992-ലാ​ണ് ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ 26 വ​ർ‌​ഷം പി​ന്നി​ട്ടു. ദ​ക്ഷി​ണ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​ത്സ​വ​മാ​യാ​ണ് കൊ​ല്ലം പൂ​രം ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. പൂ​രം കാ​ണാ​ൻ ര​ണ്ടു​ല​ക്ഷം പേ​ർ എ​ത്തു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ.
സം​സ്ഥാ​ന ടൂറി​സം വ​കു​പ്പ് ര​ണ്ടു​ല​ക്ഷം രൂ​പ​ സംഘാടനത്തിന് ന​ൽ​കു​ന്നുണ്ട്.

കൊല്ലത്ത് ഗതാഗത നിയന്ത്രണം

പൂ​ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പൊലീ​സ് നഗരത്തിൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. താ​ലൂക്ക് ഭാ​ഗ​ത്ത് നി​ന്നും ക​ട​പ്പാ​ക്ക​ട ഭാ​ഗ​ത്തേ​യ്ക്കും തി​രി​ച്ചും 16ന് ഉ​ച്ച​കഴിഞ്ഞ് മൂന്നു മു​ത​ല്‍ ലി​ങ്ക് റോ​ഡ് വ​ഴി പൊ​തു ഗ​താ​ഗ​തം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഇ​ത് വ​ഴി പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ചി​ന്ന​ക്ക​ട ശ​ങ്കേ​ര്‍​സ് വ​ഴി​ പോ​കണം.

പൂ​രം കാ​ണു​വാ​നാ​യി ക​ട​പ്പാ​ക്ക​ട ഭാ​ഗ​ത്ത് നി​ന്നും എ​ത്തു​ന്ന വാ​ഹ​ങ്ങ​ൾ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലും മു​നീ​ശ്വ​ര​ൻ കോ​വി​ല്‍ ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന വാ​ഹ​ങ്ങ​ൾ ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ക്കു​ന്ന ഗ്രൗ​ണ്ടി​ലും പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്. ആ​ശ്ര​മം ക്ഷേ​ത്ര ഭാ​ഗ​ത്തേ​ക്ക് മൂന്നു ​മു​ത​ല്‍ സ​ര്‍​വീ​സ് വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി​വി​ടു​ന്ന​ത​ല്ല​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​ലേ​ക്ക് പൂ​രം ന​ട​ക്കു​ന്ന ഗ്രൗ​ണ്ടി​ലും ആ​ശ്രാ​മം ക്ഷേ​ത്ര​ത്തി​ലും മ​റ്റ് ഇ​ട​ങ്ങ​ളി​ലും സി ​സി ടി ​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക​യും 50 ഷാ​ഡോ പോ​ലീ​സി​നെ വി​ന്യ​സി​ക്കും. പൂ​രം ഗ്രൗ​ണ്ടി​ൽ വെ​ടി​കെ​ട്ടു​ക​ളോ മ​റ്റ് ഫ​യ​ർ വ​ര്‍​ക്കു​ക​ളോ ന​ട​ത്തു​വാ​ൻ പാ​ടി​ല്ല. പൂ​രം ഗ്രൗ​ണ്ടി​ലും പ​രി​സ​ര​ത്തും ലേ​സ​ർ ലൈ​റ്റോ ലേ​സ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ളോ കൊ​ണ്ട് വ​രു​വാ​ൻ പാടില്ലെന്നും പൊ​ലീ​സ് അ​റി​യി​ച്ചു.