Special

വീഡിയോ കാണൂ..അകത്താക്കിയ കോഴിമുട്ടകള്‍ ശര്‍ദ്ദിക്കുന്ന മൂര്‍ഖന്‍; സംഭവം വയനാട്ടില്‍

പാമ്പുകളുടെ തോഴന്‍ വയനാട്ടിലെ വി പി സുജിത്തിന്  സാധാരണ വരാറുള്ള ഫോണ്‍കോള്‍ പോലൊന്നായിരുന്നു അതും. മാനന്തവാടി തലപ്പുഴ കാപ്പാട്ടുമല കുറ്റിവാള്‍ ഗിരീഷിന്‍റെ കോഴിക്കൂട്ടില്‍ മൂര്‍ഖന്‍ കയറി.അടയിരുന്ന കോഴിയെ കൊല്ലുകയും വിരിയാറായ ഏഴു മുട്ടകള്‍ അകത്താക്കുകയും ചെയ്തു.

സുജിത്ത് എത്തി മൂര്‍ഖനെ കോഴിക്കൂട്ടില്‍ നിന്ന് പൊക്കി. പിന്നീട് കക്ഷിയെ പോകാന്‍ അനുവദിച്ചപ്പോഴാണ് മുട്ടകള്‍ ഒന്നൊന്നായി ശര്‍ദ്ദിച്ചത്. നാട്ടുകാരനായ രമേഷ് കുറ്റിവാൾ പകര്‍ത്തിയ ദൃശ്യം സുജിത്ത് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു.

വീഡിയോ കാണാം: