Short Escapes

400 രൂപയ്ക്ക് എട്ടു മണിക്കൂര്‍ ബോട്ട് യാത്ര; അഷ്ടമുടി,കായംകുളം, വേമ്പനാട് കായലുകള്‍ താണ്ടാം

കുട്ടനാടന്‍ വിജയഗാഥ അഷ്ടമുടിയിലേക്കും; കാണാം കണ്‍കുളിര്‍ക്കെ അഷ്ടമുടി സൗന്ദര്യം

വിനോദ സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും ഒന്നിച്ചു സഞ്ചരിക്കാവുന്ന സീ കുട്ടനാട് ബോട്ടുകളുടെ വിജയം ഉള്‍ക്കൊണ്ട് സീ അഷ്ടമുടിയുമായി സംസ്ഥാന ജലഗതാഗത വകുപ്പ്..​
കൊ​ല്ല​ത്തെ വി​നോ​ദ​യാ​ത്ര​ക്കാ​ര്‍ക്കു വേ​ണ്ടി​യാ​ണ് പു​ത്ത​ന്‍ സം​രം​ഭം.​അ​ഷ്ട​മു​ടി​ക്കാ​യ​ലി​ന്‍റെ സൗ​ന്ദ​ര്യം കാ​ട്ടി​ത​രാ​നു​ള്ള ബോ​ട്ട് സ​ര്‍വീ​സ് ഉ​ട​ന്‍ ആ​രം​ഭി​ക്കും.

കുട്ടനാടന്‍ ഗാഥ

ആ​ല​പ്പു​ഴ മു​ത​ല്‍ കൈ​ന​ക​രി വ​രെ​യാ​ണ് സ​ര്‍വീ​സ്.​ര​ണ്ട​ര മ​ണി​ക്കൂ​ര്‍ ദൈ​ര്‍ഘ്യം.90 പേ​ര്‍ക്കു ക​യ​റാ​വു​ന്ന ബോ​ട്ടി​ല്‍ താ​ഴ​ത്തെ​നി​ല​യി​ല്‍ യാ​ത്ര​ക്കാ​ര്‍ക്കും മു​ക​ള്‍ നി​ല​യി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്കു​മാ​ണ് സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​
യാ​ത്ര​ക്കാ​ര്‍ക്ക് 15 രു​പ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്കു 80 രൂ​പ​യു​മാ​ണ് ചാ​ര്‍ജ്.​രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി 9.15 വ​രെ ഏ​ഴു സ​ര്‍വീ​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.​കു​ട്ട​നാ​ടി​ന്‍റെ ഉ​ള്‍പ്ര​ദേ​ശ​ങ്ങ​ള്‍ അ​ടു​ത്ത​റി​യാം എ​ന്ന​താ​ണ് ഈ ​യാ​ത്ര​യു​ടെ പ്ര​ത്യേ​ക​ത.

കായലില്‍ നിന്ന് പണംവാരി ജലഗതാഗത വകുപ്പ്

കാ​യ​ല്‍ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ആ​ല​പ്പു​ഴ-​കൊ​ല്ലം ബോ​ട്ട് സ​ര്‍വീ​സ് വിജയപ്പരപ്പിലാണ്.. ജ​നു​വ​രി മു​ത​ല്‍ മാ​ര്‍ച്ചു വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 60 ല​ക്ഷം രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് സ​ര്‍വീ​സി​ല്‍ നി​ന്നും ല​ഭി​ച്ച​ത്.ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നു കൊ​ല്ല​ത്തേ​ക്കും,തി​രി​ച്ചും രാ​വി​ലെ 10.30ന് ​യാ​ത്ര ആ​രം​ഭി​ക്കും.8 മ​ണി​ക്കൂ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള ഉ​ല്ലാ​സ​യാ​ത്ര വേ​മ്പ​നാ​ട്ടു കാ​യ​ല്‍,അഷ്ട​മു​ടി കാ​യ​ല്‍,കാ​യം​കു​ളം കാ​യ​ല്‍ എ​ന്നീ ജ​ല​പാ​ത​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് പ്ര​കൃ​തി​സൗ​ന്ദ​ര്യ​ത്തി​ന്‍റെ വ​ലി​യ​ലോ​കം യാ​ത്ര​ക്കാ​ര്‍ക്കു മു​ന്നി​ല്‍ തു​റ​ക്കു​ന്നു.കു​റ​ഞ്ഞ നി​ര​ക്കി​ല്‍ കാ​യ​ല്‍ യാ​ത്ര ആ​സ്വ​ദി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് വ​കു​പ്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ഒ​രാ​ള്‍ക്കു 400 രു​പ​യാ​ണ് ചാ​ര്‍ജ്. ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നാ​ണ് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തെ​ങ്കി​ല്‍ പ​ള്ളാ​ത്തു​രു​ത്തി,തോ​ട്ട​പ്പ​ള്ളി,ക​രു​മാ​ടി​ക്കു​ട്ട​ന്‍ സ്മാ​ര​കം,തൃ​ക്കു​ന്ന​പ്പു​ഴ ക​യ​ര്‍ വി​ല്ലെ​ജ്,കാ​യം​കു​ളം കാ​യ​ല്‍,അ​മൃ​ത​പു​രി,അ​ഷ്ട​മു​ടി​ക്കാ​യ​ല്‍ വ​ഴി​യാ​ണ് സ​ര്‍വീ​സ്.​ഇ​തി​നി​ടെ പ​ള്ളാ​ത്തു​രു​ത്തി, തോ​ട്ട​പ്പ​ള്ളി ,തൃ​ക്കു​ന്ന​പ്പു​ഴ,ആ​യി​രം​തെ​ങ്ങ്,അ​മൃ​ത​പു​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് നി​ര്‍ത്തു​ക.​വൈ​കി​ട്ട് 6.30ന് ​കൊ​ല്ലം ജെ​ട്ടി​യി​ലെ​ത്തും. തൃ​ക്കു​ന്ന​പ്പു​ഴ​യി​ല്‍ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാം. തോ​ട്ട​പ്പ​ള്ളി​യി​ല്‍ വി​ശ്ര​മം.
ഹൗ​സ് ബോ​ട്ട് യാ​ത്ര​ക​ള്‍ക്കു പ​തി​നാ​യി​ര​ങ്ങ​ള്‍ ചി​ല​വാ​കു​ന്ന സ്ഥാ​ന​ത്താ​ണ് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് തു​ച്ച​മാ​യ തു​ക​യ്ക്കു കാ​യ​ല്‍ സ​വാ​രി സാ​ധ്യ​മാ​ക്കു​ന്ന​ത്.​നാ​ലു​പേ​ര​ട​ങ്ങു​ന്ന ഒ​രു കു​ടും​ബ​ത്തി​നു 8 മ​ണി​ക്കൂ​ര്‍ കാ​യ​ല്‍ സ​വാ​രി​ക്കു ചി​ല​വാ​കു​ന്ന​ത് കേ​വ​ലം 1600 രൂ​പ​യാ​ണ്. ഓ​ഫ് സീ​സ​ണാ​യ ജൂ​ണ്‍,ജു​ലൈ,ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ല്‍ ആ​ല​പ്പു​ഴ-​കൊ​ല്ലം സ​ര്‍വീ​സ് സ​ട​ത്തി​ല്ല.​മ​റ്റെ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും മു​ട​ങ്ങാ​തെ ഓ​ടു​ന്ന ട്രി​പ്പു തേ​ടി വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളു​മാ​യ നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്.90 യാ​ത്ര​ക്കാ​ര്‍ക്കു ക​യ​റാ​വു​ന്ന ഇ​രു​നി​ല​ബോ​ട്ടി​ല്‍ താ​ഴെ 60സീ​റ്റും,മു​ക​ളി​ല്‍ 30 സീ​റ്റു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.