Tech

സാഹസികര്‍ക്കായി അണ്ടര്‍ വാട്ടര്‍ കാമറ ഇറക്കി ഗോപ്രോ

സാഹസികരായ സഞ്ചാരികള്‍ക്കായി അക്ഷന്‍ കാമറകളിറക്കി അനുഭവസമ്പത്തുള്ള ഗോപ്രോ വാട്ടര്‍ പ്രൂഫ് കാമറയുമായി ഇന്ത്യയിലെത്തി. വെള്ളത്തിനടിയില്‍ പത്ത് മീറ്റര്‍ ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോ പ്രോ ഹീറോ സേപോര്‍ട്‌സ് ആക്ഷന്‍ കാമറ ഏപ്രില്‍ മുതല്‍ വാങ്ങാന്‍ കിട്ടും.

18,990 രൂപ വില വരുന്ന കാമറയില്‍ വൈഡ് വ്യൂ, വോയിസ് കണ്‍ട്രോള്‍ , ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവയാണ് പ്രധാന പ്രത്യേകത. CHDHB-501-RW എന്ന മോഡല്‍ നമ്പറിലാണ് കാമറ പുറത്തിറക്കുന്നത്. 10 മെഗാപിക്‌സല്‍ 1/ 2.3 ഇഞ്ച് സിമോസ് സെന്‍സറാണ്.

1080പി വീഡിയോകള്‍ സെക്കന്‍ഡില്‍ 30 ഫ്രെയിം വീതവും ഷൂട്ട് ചെയ്യാം. എന്നാല്‍ ഫോര്‍കെ, സ്ലോമോഷന്‍ വീഡിയോകള്‍ എടുക്കാന്‍ സാധിക്കില്ല എന്ന പോരായ്മയും പുതിയ കാമറയ്ക്ക് ഉണ്ട്.

117 ഗ്രാം ഭാരമുള്ള കാമറയ്ക്ക് 100-1600 ആണ് ഐ എസ് റേഞ്ച്, 4.95 ഇഞ്ച് ടച്ച് സ്‌ക്രീന്‍ 320X480 പിക്‌സല്‍ റസലൂഷനാണ് ഉള്ളത്. 128 ജി ബി വരെ മെമ്മറി കാര്‍ഡിടാവുന്ന നാല് ജി ബി ഇന്റേണല്‍ മെമ്മറിയാണ് ഉള്ളത്.

കാമറയുടെ സവിശേഷതകളായി കമ്പനി അവകാശപ്പെടുന്നത് പ്രവര്‍ത്തിക്കാന്‍ കൈ ഉപയോഗിക്കാതെ കമാന്‍ഡുകള്‍ നല്‍കിയാല്‍ മതി. കൈ വിറയ്ക്കാതെ ചിത്രമെടുക്കാന്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈശേഷന് പകരം ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈശേഷനാണുള്ളത്.