News

ഹര്‍ത്താല്‍ ; പലേടത്തും അക്രമം

ഭാരത് ബന്ദിലെ വെടിവയ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലേടത്തും അക്രമം. തമ്പാനൂരില്‍ ദളിത് സംഘടനാ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഉപരോധിച്ചു. ഇവരെ   പോലീസ് കസ്റ്റഡിയിലെടുത്തു.  തമ്പാനൂരില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദേശിച്ചു.

 

ഹര്‍ത്താല്‍ ഇങ്ങനെ 

  • കെഎസ്ആർടിസി ബസുകൾക്കു നേരെ പലേടത്തും കല്ലേറ് .
  • മണക്കാട് ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു.
  • കൊച്ചിയിൽ വാഹനങ്ങൾ തടഞ്ഞുവെന്ന് ആരോപിച്ച് ആദിവാസി ഗോത്രസഭ നേതാവ് എം. ഗീതാനന്ദനനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  തടഞ്ഞില്ലെന്ന്  ഗീതാനന്ദന്‍ . ഇദ്ദേഹത്തെ സെൻട്രൽ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.
  • രാവിലെ സർവീസ് നടത്തിയെങ്കിലുംപിന്നീട്  കെഎസ്ആർടിസി സർവീസുകൾ ഭാഗികം . തമ്പാനൂരിൽനിന്നുള്ള സർവീസുകൾ നിർത്തിവച്ചു. സ്വകാര്യ ബസുകൾ ഭൂരിഭാഗവും ഓടിയില്ല. പലയിടത്തും തുറന്ന കടകൾ അടപ്പിച്ചു.
  • പാലക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കൊല്ലത്ത്  ശാസ്താംകോട്ടയില്‍  കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്. കരുനാഗപ്പള്ളി ഡിപ്പോയിലെ ബസിന്റെ ചില്ല് തകര്‍ത്തു. വാഹനങ്ങള്‍ തടഞ്ഞതിന് വടകരയില്‍ മൂന്ന് ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
  • പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ പ്രവര്‍ത്തകര്‍ എം.സി റോഡ് ഉപരോധിച്ചു. ഏറെനേരം വാഹനങ്ങള്‍ തടഞ്ഞു.
  • തൃശൂര്‍ വലപ്പാട്ട് കെ.എസ്ആര്‍.ടി.സി ബസ്സിന് നേര്‍ക്കുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.
  • കോഴിക്കോട് അത്തോളി മേഖലയില്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.
  • കണ്ണൂര്‍ പുതിയ തെരുവില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
  • ആലപ്പുഴയില്‍ വാഹനം തടയാന്‍ ശ്രമിച്ച 11 പേരെ കസ്റ്റഡിയിലെടുത്തു.
  • പത്തനംതിട്ട ജില്ലയില്‍ സ്വകാര്യ ബസ്സുകളൊന്നും സര്‍വീസ് നടത്തുന്നില്ല.
  • വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് കോട്ടയത്ത് താത്കാലികമായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
  • പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ പ്രവര്‍ത്തകര്‍ എം.സി റോഡ് ഉപരോധിച്ചു. ഏറെനേരം വാഹനങ്ങള്‍ തടഞ്ഞു.
  • പട്ടാമ്പിയില്‍ കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ ബസ് അടിച്ചു തകര്‍ത്തു തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ കടകളടപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തിനിടയാക്കി.