Kerala

നാളെ സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി

ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത തിങ്കളാഴ്ച്ച പതിവ് പോലെ സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി. അന്നേ ദിവസം ജോലിക്കെത്താന്‍ ജീവനക്കാരോട് കെ എസ് ആര്‍ ടി സി എം ഡി നിര്ഡദേശം നല്‍കി. ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷമത്തോടെ സര്‍വീസ് നടത്താനും ഡിപ്പോകള്‍ക്ക് എം ഡിയുടെ നിര്‍ദേശമുണ്ട്.


ഉത്തരേന്ത്യയിലെ ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് വിവിധ ദലിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

തുടര്‍ച്ചായായുണ്ടാകുന്ന ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച്ച സര്‍വീസ് നടത്തുമെന്ന് സ്വകാര്യ ബസുകള്‍ നേരത്തെ അറിയിച്ചിരുന്നു. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാര വ്യവസായ ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു.