Middle East

എയര്‍ ഇന്ത്യ എക്സ്പ്രസ് അബൂദബി കൊച്ചി സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു

എയർ ഇന്ത്യ എക്​സ്​പ്രസ്​ അബൂദബിയിൽനിന്ന്​ കൊച്ചിയിലേക്കുള്ള സർവീസ്​ വർധിപ്പിക്കുന്നു. ഏപ്രിൽ 18 മുതൽ മേയ്​ 30 വരെയാണ്​ പ്രതിദിന സർവീസുകൾക്ക്​ പുറമെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ അധിക സർവീസ്​ നടത്തുക.

ഇതോടെ ആഴ്​ചയിൽ ​എയർ ഇന്ത്യക്ക്​ പത്ത്​ അബൂദബി-കൊച്ചി സർവീസാകും. മൂന്ന്​ അധിക സർവീസുകളിലും വിമാനം വൈകീട്ട് നാലിന്​ അബൂദബിയിൽനിന്ന്​ പുറപ്പെട്ട്​ രാത്രി 9.35ന്​ കൊച്ചിയിലെത്തും. തിരിച്ച് കൊച്ചിയില്‍ നിന്നും ഉച്ചയ്ക്ക് 12.30ന് പുറപ്പെട്ട് മൂന്നിന് അബൂദബിയിലെത്തും.

ജൂൺ ഒന്ന്​ മുതൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലെ സർവീസ് സമയത്തിൽ മാറ്റം വരുത്തും. പുലർച്ചെ 1.15ന്​ അബൂദബിയിൽനിന്ന്​ പുറപ്പെട്ട്​ രാവിലെ 6.50ന്​ കൊച്ചിയിലെത്തുന്ന വിധമായിരിക്കും സർവീസുകൾ ക്രമീകരിക്കുക. രാത്രി 9.45ന്​ കൊച്ചിയിൽനിന്ന്​ പുറപ്പെട്ട്​ പുലർച്ചെ 12.15ന്​ അബൂദബിയി​ലെത്തും.