Tech

ആൻഡ്രോയ്ഡ് ഗോ നോക്കിയ വണ്‍ ഇന്ത്യയിലെത്തി

ഗൂഗിളിന്‍റെ ആൻഡ്രോയ്ഡ് ഗോയിൽ പ്രവർത്തിക്കുന്ന നോക്കിയയുടെ പുതിയ ഫോൺ നോക്കിയ 1 ഇന്ത്യയിലെത്തി. ഇന്ത്യയിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ഓറിയോ ഗോ ഫോണാണിത്. വില കുറഞ്ഞ ഒരു ഹാന്‍ഡെസെറ്റ് നോക്കിയിരിക്കുന്നവര്‍ക്കായി ഇറക്കിയ മോഡലാണ് നോക്കിയ 1.

ഇന്ത്യൻ കമ്പനിയായ ലാവയാണ് ആദ്യത്തെ ആൻഡ്രോയ്ഡ് ഗോ ഫോൺ വിപണിയിലെത്തിച്ചത്. ആൻഡ്രോയ്ഡ് ഗോ ഓപറേറ്റിങ് സിസ്റ്റത്തോടൊപ്പം ഗോ ആപ്പുകൾ കൂടിയാവുമ്പോൾ കുറഞ്ഞ റാം ശേഷിയിലും ഫോൺ നന്നായി പ്രവർത്തിക്കും. നാലു കോറുള്ള മീഡിയടെക് എം.ടി 6737 എം പ്രൊസസറാണ് ഈ ഫോണിനുള്ളത്.

1 ജി.ബി റാമാണ് മെമ്മറി. കൈയ്യില്‍ ഒതുങ്ങുന്ന, 4.5 ഇഞ്ച് വലിപ്പമാണ് ഈ മോഡലിനുള്ളത്. ആന്‍ഡ്രോയിഡ് എട്ടാണ്‌ ഓപറേറ്റിങ് സിസ്റ്റം. 5 എംബി ബാക്ക് ക്യാമറയും 2 എംബി ഫ്രെന്‍റ് ക്യാമാറയുമാണ് ഫോണിനുള്ളത്. 128 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. 5,500 രൂപയാണ് നോക്കിയ 1ന്‍റെ വില.