Middle East

ഇബ്രി-യന്‍കല്‍ ഇരട്ടപാത ഗതാഗതത്തിനായി തുറക്കുന്നു

ദാബിറ ഗവര്‍ണേറ്ററിലെ സുപ്രധാന റോഡ് നിര്‍മാണ പദ്ധതികളിലൊന്നായ ഇബ്രി-യന്‍കല്‍ ഇരട്ടപാത പൂര്‍ത്തീകരണത്തിലേക്ക്. പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്ത തിങ്കളാഴ്ച്ച ഗതാതഗതത്തിന് തുറന്ന് കൊടുക്കും. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം ബിന്‍ മുഹമ്മദ് നുഐമിയുടെ രക്ഷകര്‍തൃത്വത്തില്‍ നടക്കുന്ന പരിപാടിയിലാണ് റോഡ് ഉദ്ഘാടനം.

മൊത്തം 34 കിലോമീറ്ററാണ് രണ്ടാം ഘട്ടത്തിലുള്ളത്. 4.2 കോടി റിയാലാണ് നിര്‍മാണച്ചെലവ്. ആദ്യഘട്ടം 2016ലാണ് ഉദ്ഘാടനം ചെയ്തത്. ക്വാന്‍ ഖബാഷ് റൗണ്ട് എബൗട്ടില്‍ നിന്ന് അല്‍ അരീദ് മേഖല വരെയുള്ള ആദ്യഘട്ടത്തിന് ആറുദശലക്ഷം റിയാലാണ് ചിലവ് വരുന്നത്. മഴ വെള്ളം ഒഴുകിപോകുന്നതിനുള്ള സംവിധാനമടക്കം ആദ്യഘട്ടത്തില്‍ നിര്‍മിച്ചിരുന്നു.

റോഡ് പൂര്‍ത്തിയാകുന്നതോടെ ഇബ്രിയില്‍ നിന്ന് യന്‍കലിലേക്കുള്ള യാത്ര സുഗമമാകും.
സുഹാര്‍, റുസ്താഖ് ഭാഗങ്ങളിലേക്കുള്ള യാത്രാസമയം ലാഭിക്കാന്‍ ഇതുവഴി സാധിക്കും. റുബുഉല്‍ ഖാലി വഴിയുള്ള സൗദി ഹൈവേ തുറക്കുന്നതോടെ സുഹാര്‍ തുറമുഖത്തേക്കുള്ള
കണക്ടിവിറ്റി വര്‍ധിപ്പിക്കുകകൂടി ലക്ഷ്യമിട്ടാണ് ഈ റോഡ് നിര്‍മാണ പദ്ധതി യാഥാര്‍ഥ്യമാക്കിയത്.