Middle East

എയര്‍ ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സ് 10 കിലോ കുറച്ചു

എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സ് കുറച്ചു. 30 കിലോയില്‍നിന്ന് 20 കിലോ ആക്കിയാണു കുറച്ചത്. ഈ മാസം രണ്ടു മുതല്‍ ഓഗസ്റ്റ് 31 വരെയാണു നിയന്ത്രണം.

ജിസിസി രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കുട്ടികളുടെ ബാഗേജ് അലവന്‍സാണ് കുറച്ചത്. രണ്ടു മുതല്‍ 12 വയസുവരെയുള്ളവരാണ് ഈ വിഭാഗത്തില്‍ പെടുക. വേനല്‍ അവധിക്കാലം കഴിയുന്നതുവരെ കുട്ടികള്‍ക്ക് 20 കിലോ മാത്രമേ അനുവദിക്കൂ.

രണ്ടു വയസിനു താഴെയുള്ള കുട്ടികളുടെ ബാഗേജ് അലവന്‍സ് പത്തു കിലോയായി തുടരും. ഈ കുട്ടികളുടെ ടിക്കറ്റു നിരക്ക് 120 ദിര്‍ഹമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. നേരത്തെ മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്കിന്‍റെ നിശ്ചിത ശതമാനം മാത്രമേ എടുത്തിരുന്നുള്ളൂ.