News

കള്ളിമാലി കാഴ്ച്ചയൊരുക്കും കൂടുതല്‍ സൗകര്യത്തോടെ

അധികൃതര്‍ അവഗണിച്ച കള്ളിമാലി വ്യൂ പോയിന്‍റ് പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ രാജാക്കാട് പഞ്ചായത്തിന്‍റെ ശ്രമം. ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമെന്ന ഖ്യാതിയുണ്ടായിട്ടും അധികൃതരുടെ അവഗണന മൂലം അടിസ്ഥാന സൗകര്യ വികസനം ഉണ്ടായിട്ടില്ല.
കള്ളിമാലി വ്യൂ പോയിന്‍റില്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ആരംഭിക്കുന്നതിനും സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കാനും രാജാക്കാട് പഞ്ചായത്ത് നാല് ലക്ഷം രൂപ വകയിരുത്തി. ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, കാത്തിരിപ്പ്‌ കേന്ദ്രം, സോളാര്‍ ലൈറ്റുകള്‍, പ്രവേശന കവാടം എന്നിവയാണ് ഇവിടെ പഞ്ചായത്ത് നിര്‍മിക്കുന്നത്.
പ്രതിദിനം നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന കള്ളിമാലിയില്‍ ഒരു കോടിയോളം രൂപയുടെ പദ്ധതികള്‍ 2015ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും കരാറുകാരന്‍ പണി ഉപേക്ഷിച്ചതിനാല്‍ മുടങ്ങിയിരുന്നു. പുനര്‍ലേല നടപടി വൈകിയതിനാല്‍ പദ്ധതി ഫണ്ട് പാഴാവുകയും ചെയ്തു.പൊന്മുടി അണക്കെട്ടിന്റെയും ജലാശയത്തിലെ ചെറുദ്വീപുകളുടെയും കാഴ്ച വ്യൂ പോയിന്‍റില്‍ നിന്ന് കാണാം.