News

തിങ്കളാഴ്ച സംസ്ഥാനത്ത് ദളിത്‌ ഐക്യവേദിയുടെ ഹര്‍ത്താല്‍

ദലിത്​ സംഘടനകൾ നടത്തിയ ഭാരത് ബന്ദിൽ പങ്കെടുത്തവരെ വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച്​ തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താലിന്​ ആഹ്വാനം ചെയ്​ത്​ ദലിത് ഐക്യവേദി.

തിങ്കളാഴ്​ച രാവിലെ ആറ്​ മണി മുതൽ വൈകിട്ട് ആറ്​ വരെയാണ് ഹർത്താൽ. പാൽ, പത്രം, മെഡിക്കൽ ഷോപ്പ് എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കും. പട്ടികജാതി/പട്ടിക വർഗ പീഡനവിരുദ്ധ നിയമം ദുർബലപ്പെടുത്തിയതിനെതിരേ ദലിത്​ സംഘടനകൾ രാജ്യവ്യാപകമായി നടത്തിയ ഭാരത്​ ബന്ദിൽ 11 പേർ വെടിയേറ്റ്​ മരിച്ചിരുന്നു.

ബന്ദിൽ പങ്കെടുത്തവരെ വെടിവെച്ച് കൊന്ന മധ്യപ്രദേശ്, രാജസ്ഥാൻ ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ഭരണകൂട നടപടിയിൽ പ്രതിഷേധിച്ചാണ്​ ദലിത്​ ഐക്യവേദി ഹർത്താലിന്​ ആഹ്വാനം ചെയ്​തത്​.