Tech

ഒമ്പതു കോടി ആളുകളുടെ വിവരങ്ങൾ ചോർന്നു; സക്കര്‍ബര്‍ഗ്

കേംബ്രിജ് അനലിറ്റിക്ക വഴി ഏകദേശം ഒമ്പതു കോടിയോളം ആളുകളുടെ വിവരങ്ങൾ ചോർന്നുവെന്ന് ഫെയ്സ്ബുക്ക്. മാര്‍ക്ക് സക്കര്‍ബര്‍ഗ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. ചോര്‍ച്ചാവിഷയത്തില്‍ വിശദീകരണം നല്‍കാന്‍ സക്കര്‍ബര്‍ഗ് ഈ മാസം പതിനൊന്നിന് യു.എസ് പ്രതിനിധി സഭയ്ക്ക് മുമ്പാകെ ഹാജരാകും. 5.62 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫെയിസ് ബുക്ക് വെളിപ്പെടുത്തി.

തനിക്കു പകരം ഫെയ്സ്ബുക്കിന്‍റെ മറ്റൊരു പ്രതിനിധിയെ ആയിരിക്കും സമിതിക്കു മുമ്പാകെ അയയ്ക്കുകയെന്നു നേരത്തേ സക്കർബർഗ് പറഞ്ഞിരുന്നു. എന്നാൽ ഡേറ്റാവിവാദം ശക്തമാവുകയും ഉപയോക്താക്കളോടു പരസ്യമായി മാപ്പുപറയേണ്ടി വരികയും ചെയ്യേണ്ട സാഹചര്യം ഉണ്ടായതോടെയാണ് ഈ മനംമാറ്റം.

2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ‌ ഇടപെട്ടെന്നു യു.എസ് ആരോപിച്ച റഷ്യൻ ഉടമസ്ഥതയിലുള്ള നൂറുകണക്കിന് അക്കൗണ്ടുകളും പേജുകളും ഫെയ്സ്ബുക്ക് നിരോധിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ രാഷ്ട്രീയ പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണു നടപടി.