Middle East

ഇന്ത്യക്കാരെ പുകഴ്ത്തിയും പാകിസ്ഥാനികളെ വിമര്‍ശിച്ചും ദുബൈ പൊലീസ് ഉന്നതന്‍

 

ദുബൈയിലെ പാകിസ്താന്‍ പൗരന്മാരെ രൂക്ഷമായി വിമര്‍ശിച്ചും ഇന്ത്യക്കാരെ പുകഴ്ത്തിയും ദുബൈ ജനറല്‍ സെക്യൂരിറ്റി തലവന്‍ ധാഹി ഖല്‍ഫാന്‍.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പാകിസ്താനികള്‍ ഗള്‍ഫ് സമൂഹത്തിന് ഭീഷണിയാണെന്ന് ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട പാകിസ്താനി സംഘത്തെ ദുബൈയില്‍ പിടികൂടിയതിനു പിന്നാലെയാണ് ധാഹി ഖല്‍ഫാന്റെ ട്വീറ്റ്.

പാകിസ്ഥാനികള്‍ക്ക് ജോലി നല്‍കരുതെന്ന് ഞാന്‍ എന്‍റെ നാട്ടിലെ പൌരന്മാരോട്‌ അഭ്യര്‍ത്ഥിക്കുന്നു. അത് രാജ്യത്തോടുള്ള കടമയാണ്. പാകിസ്ഥാനികള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഇന്ത്യക്കാര്‍ മര്യാദക്കാരാണെന്നും ഇദേഹം ട്വീറ്റ് ചെയ്തു.

ദുബായ് പൊലീസിലെ ഈ മുതിര്‍ന്ന ഉദ്യോഗസ്ഥന് 2.66 മില്യണ്‍ ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ ഉള്ളത്.