News

പൊലീസിന് ആശ്വാസം; പൊരിവെയിലില്‍ പൊരിയേണ്ട

കൊടും വെയിലിലും മഴയിലും കര്‍മ നിരതരാണ് ട്രാഫിക് പൊലീസ്. നിര്‍ജലീകരണത്തിന് ഇടയാക്കുന്ന വേനലാണ് പൊലീസിന് വില്ലന്‍. എന്നാല്‍ ഇത്തവണ വേനലില്‍ കേരളത്തിലെ പൊലീസിന് ആശ്വസിക്കാം.
വെള്ളം കുടിക്കാനും വിശ്രമിക്കാനുമൊക്കെ ഈ വേനല്‍ കാലത്ത് പൊലീസിന് സമയം കിട്ടും. നാലു മണിക്കൂറിലധികം ട്രാഫിക് പൊലീസിന് ജോലി തുടരേണ്ടതില്ല. നാല് മണിക്കൂര്‍ ജോലി, നാല് മണിക്കൂര്‍ വിശ്രമം, വീണ്ടും നാല് മണിക്കൂര്‍ ജോലി എന്നിങ്ങനെയാണ് ജോലി സമയം ക്രമീകരിക്കുകയെന്നു ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.ദാഹജലം നല്‍കാന്‍ ഓരോ പൊലീസ് ജില്ലയ്ക്കും 50,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്.