നയനമനോഹരം ബുര്‍ജ് ഖലീഫ
ദുബൈയിലെ ഉയരക്കാരന്‍ ബുര്‍ജ് ഖലീഫയെ അലങ്കരിക്കുന്ന എല്‍ ഇ ഡി ഡിസൈനുകള്‍ക്കായി ആഗോളതലത്തില്‍ നടത്തിയ മത്സരത്തില്‍ നിന്ന് ഏപ്രില്‍ മാസത്തേക്ക് രണ്ട് എന്‍ട്രികള്‍ തിരഞ്ഞെടുത്തു.
ജപ്പാനില്‍നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള കലാകാരന്മാരുടെ എന്‍ട്രികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇമാറാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. മെക്സിക്കോയില്‍നിന്നുള്ള പെഡ്രോ നര്‍വേസും ജപ്പാനില്‍ നിന്നുള്ള ഹിറോയുകി ഹോസകയുമാണ് വിജയികള്‍.
ഈ ഡിസൈനുകളാകും ഈ മാസം വൈകീട്ട് 6.15 മുതല്‍ 10.15 വരെ അര മണിക്കൂര്‍ ഇടവിട്ട് ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ മാസവും പുതിയ ഡിസൈനുകളും വിജയികളെയും കണ്ടെത്തും.