News

ലിഗയെ തേടി പൊലീസ് തമിഴ്നാട്ടിലും

ലിഗയ്ക്കായി കോവളം ബീച്ചില്‍ തെരച്ചിലിന് ഇറങ്ങുന്ന നേവിയുടെ സ്കൂബാ ഡൈവര്‍മാര്‍

കോവളത്തുനിന്ന് കാണാതായ വിദേശവനിത ലിഗയെ കണ്ടെത്താൻ അന്വേഷണം തമിഴ്നാട്ടിലും. കന്യാകുമാരി, കുളച്ചൽ, തൂത്തുക്കുടി തീരദേശത്താണ് കേരള പൊലീസ് തെരച്ചിൽ നടത്തിയത്. ലിഗയെ കണ്ടെത്താൻ തമിഴ്നാട് പൊലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. അതിനിടെ നേവിയുടെ സ്കൂബ ഡൈവിങ് സംഘം തിങ്കളാഴ്ചയും കോവളംഭാഗത്ത് തെരച്ചിൽ നടത്തി. രാജ്യത്തെ മുഴുവൻ പൊലീസ് വാട്സാപ് ഗ്രൂപ്പുകളിലേക്കും റെയിൽവേ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുകളിലേക്കും ലിഗയുടെ ഫോട്ടോ അടക്കം പൊലീസ് സന്ദേശമയച്ചു.

കഴിഞ്ഞ 13നാണ് അയർലൻഡുകാരിയായ ലിഗയെ കാണാതായത്. ഷാഡോ പൊലീസും ലോക്കൽ പൊലീസും വ്യാപകമായ തെരച്ചിലിലാണ്. വനിതകൾ ഉൾപ്പെടെ ഷാഡോയിലെ 38 പേരും അന്വേഷണത്തിലാണ്. കോവളംമുതൽ വർക്കലവരെയുള്ള തീരദേശത്താണ് ആദ്യം തെരച്ചിൽ നടത്തിയത്. തുടർന്ന് തമിഴ്നാട്ടിലെ തീരദേശത്തും തെരച്ചിൽ നടത്തി.
നേവിയുടെ സംഘം ഞായറാഴ്ചയാണ് എത്തിയത്. രണ്ടുദിവസവും സ്കൂബ ഡൈവിങ് ടീം കടലിനടിയിൽ തെരച്ചിൽ നടത്തി. അടുത്ത ദിവസം ക്യാമറ ഉപയോഗിച്ച് തെരയും