Tech

ജിയോ പ്രൈം അംഗത്വം പുതുക്കാന്‍ എന്തൊക്കെ അറിയണം

നിലവിലെ അംഗത്വം 31ന് അവസാനിക്കുമെന്ന വാര്‍ത്തയ്‌ക്കൊപ്പം പുതിയ പ്രഖ്യാപനവുമായി റിലയന്‍സ് ജിയോ. രാജ്യത്തെ മുന്‍ നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയുടെ പ്രൈം അംഗത്വം അടുത്ത 12 മാസത്തേക്ക് കൂടി ഉപയോഗിക്കാമെന്ന പ്രഖ്യാപനം വന്നത് കഴിഞ്ഞ ദിവസമാണ്. അധിക നിരക്ക് ഈടാക്കാതെ 12 മാസത്തേക്ക് കൂടി ജിയോ പ്രൈം അംഗത്വം നീട്ടിയിരിക്കുകയാണ്.

നിലവിലെ അംഗത്വം പുതുക്കാന്‍ മൈജിയോ ആപ്പ് സന്ദര്‍ശിച്ച് വേണ്ടത് ചെയ്യാനും ജിയോ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അടുത്ത 12 മാസത്തേക്ക് കൂടി പ്രൈം അംഗത്വം വേണ്ടവര്‍ മൈജിയോ ആപ്പില്‍ രജിസ്‌ട്രേഷന്‍ പുതുക്കണം. മൈജിയോ ആപ്പില്‍ പ്രൈം അംഗത്വം പുതുക്കാനുള്ള ഓപ്ഷന്‍ മുകളില്‍ തന്നെ നല്‍കിയിട്ടുണ്ട്.

പ്രൈം അംഗത്വം പുതുക്കാനുള്ള മെസേജുകളും ജിയോ വരിക്കാര്‍ക്ക് അയച്ചിട്ടുണ്ട്. നിലവിലെ സമയപരിധി കഴിഞ്ഞ ദിവസം രാത്രി അവസാനിച്ചതോടെ വരിക്കാരെല്ലാം രജിസ്‌ട്രേഷന്‍ പുതുക്കിക്കൊണ്ടിരിക്കുകയാണ്. മൈജിയോ ആപ്പില്‍ പ്രൈം അംഗത്വം പുതുക്കാന്‍ ആവശ്യപ്പെട്ടുള്ള ബാനറും നല്‍കിയിട്ടുണ്ട്.

മൈജിയോ ആപ്പില്‍ പ്രൈം അംഗത്വം പുതുക്കാന്‍ ആവശ്യപ്പെട്ടുള്ള മെസേജ് കണ്ടില്ലെങ്കില്‍ ആപ്പില്‍ നിന്നിറങ്ങുക. തുടര്‍ന്ന് കുറച്ച് നേരത്തേക്ക് വിഡിയോകളോ, ലൈവ് ടിവിയോയോ കാണുക. തുടര്‍ന്ന് മൈജിയോ ആപ്പില്‍ വീണ്ടും ലോഗിന്‍ ചെയ്യുക. ഈ സമയത്ത് മൈജിയോ ആപ്പില്‍ പ്രൈം അംഗത്വം പുതുക്കാനുള്ള ബാനര്‍ കാണാന്‍ കഴിയും.

മെസേജില്‍ പറയുന്ന നിര്‍ദേശങ്ങള്‍ പ്രകാരം Get Now ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് പ്രൈം അംഗത്വം ഒരു വര്‍ഷത്തേക്ക് പുതുക്കേണ്ട നമ്പര്‍ സെലക്ട് ചെയ്ത് മുന്നോട്ടു പോകുക. ഇതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ജിയോ പ്രൈം അംഗത്വം 12 മാസത്തേക്ക് കൂടു ആക്ടീവ് ആകും. ഭൂരിഭാഗം വരിക്കാരും ഇതിനകം തന്നെ അംഗത്വം പുതുക്കി കഴിഞ്ഞു.