India

സൈക്കിള്‍ ട്രാക്ക് നിര്‍മ്മാണം അവസാനഘട്ടത്തില്‍

എച്ച് എസ് ആര്‍ ലേ ഔട്ടിലെ സൈക്കിള്‍ ട്രാക്കിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. 15 കിലോമീറ്റര്‍ വരുന്ന ട്രാക്ക് മേയ് ആദ്യത്തോടെ തുറന്ന് കൊടുക്കും. ബി ബി എം പിയും ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ട്രാക്കിന് 18 കോടി രൂപ ഇതിനോടകം ചിലവഴിച്ചു.

സൈക്കിളുകള്‍ക്ക് വേണ്ടി നിര്‍മിച്ച ട്രാക്കില്‍ മറ്റു വാഹനങ്ങള്‍ കയറാതിരിക്കാന്‍ ബാരിക്കേഡുകളും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ബെംഗ്ലൂരു നഗരത്തില്‍ ആദ്യമായിട്ടാണ് ഒരു ലേഔട്ട് കേന്ദ്രീകരിച്ച് സൈക്കിള്‍ യാത്രക്കാര്‍ക്കായി പ്രത്യേക പാത നിര്‍മിക്കുന്നത്.

വെബ് ടാക്‌സി മാതൃകയില്‍ വിവിധ കമ്പനികള്‍ക്ക് സൈക്കിള്‍ ഷെയറിങ്ങ് പദ്ധതിയുമായി നഗരത്തില്‍ സജീവമായ സാഹ്യചരത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സൈക്കിള്‍ ട്രാക്ക് സ്ഥാപിക്കാന്‍ ബി ബി എം പി ആലോചിക്കുന്നുണ്ട്. എന്നാല്‍ തിരക്കേറിയ നഗരത്തില്‍ സ്ഥല ലഭ്യതയാണ് സൈക്കിള്‍ ട്രാക്ക് പദ്ധതിക്ക് തടസ്സം.