India

ബെന്നാര്‍ഘട്ടെ പാര്‍ക്കില്‍ ട്രെക്കിങ് സൗകര്യം ഒരുങ്ങുന്നു


സാഹസികരായ സഞ്ചാരികള്‍ക്ക് ബെന്നാര്‍ഘട്ടെ നാഷണല്‍ പാര്‍ക്കില്‍ ട്രെക്കിങ് സൗകര്യം ഒരുങ്ങുന്നു. കല്‍ക്കരെ റേഞ്ചില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ട്രെക്കിങ് പാത വരുന്നത്. ചന്ദനമരങ്ങള്‍, പുല്‍മേടുകള്‍ പാറക്കൂട്ടങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ബെന്നാര്‍ഘട്ടെയില്‍ ട്രെക്കിങ് ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ വര്‍ധന ഉണ്ടാകും. ട്രെക്കിങ്ങിന്റെ ടിക്കറ്റ് നിരക്കും ഓണ്‍ലൈന്‍ ബുക്കിങ്ങും ഏപ്രില്‍ അവസാനത്തോടെ പ്രഖ്യാപിക്കും.

 

ബെംഗളൂരു നഗരത്തില്‍നിന്ന് 25 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ബെന്നാര്‍ഘട്ടെ പാര്‍ക്കില്‍ സഫാരിക്കായി ഒട്ടേറെ പേരാണ് പ്രതിദിനമെത്തുന്നത്. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി എല്ലാ മാസവും പരിസ്ഥിതി ബോധവല്‍ക്കരണ ക്യാംപും നടത്തുന്നുണ്ട്. നിലവില്‍ ഭീംഗഡ്, മടിക്കേരി, മൂകാംബിക, സോമേശ്വര എന്നിവിടങ്ങളിലെ വന്യജീവിസങ്കേതങ്ങളിലാണ് കര്‍ണാടക വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ട്രെക്കിങ് പാതയുള്ളത്. വനമേഖലയില്‍ കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ കര്‍ണാടക വനം വകുപ്പ് ട്രെക്കിങ് താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.

l