Auto

ബെംഗളൂരു നഗരത്തില്‍ പുതിയ ടാക്സി സേവനം

ബെംഗളൂരു നഗരത്തില്‍ പുതിയ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനം തുടങ്ങി. കുറഞ്ഞനിരക്ക് വാഗ്ദാനം ചെയ്താണ് ടാക്സി സേവനം തുടങ്ങിയിരിക്കുന്നത്. പബ്ലിക് ടാക്‌സി എന്നു പേരിട്ടിരിക്കുന്ന പുതിയ ടാക്‌സി ഡ്രൈവര്‍മാരായ രഘു, ബരമെഗൗഡ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യാഥാര്‍ഥ്യമാക്കിയത്.

നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഒല, ഉബര്‍ ടാക്‌സികളുടെ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും പബ്ലിക് ടാക്‌സി ഈടാക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക നിരക്കിളവ്, ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ 50 രൂപ കാഷ് ബാക്ക് തുടങ്ങിയ ഓഫറുകളും യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്.

കാറും ഒട്ടോറിക്ഷയും ഈ ആപ്പുപയോഗിച്ച് ബുക്ക് ചെയ്യാം. കാറിന് കിലോമീറ്ററിന് നാലുരൂപയും ഒട്ടോയ്ക്ക് ആദ്യ നാലുകിലോമീറ്ററിന് 25 രൂപയുമാണ് ഈടാക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് വാഹനങ്ങളില്‍ പാനിക് ബട്ടണുകളുണ്ടാകും. ആദ്യ മൂന്നുയാത്രകള്‍ക്ക് 15 ശതമാനം ഇളവും നല്‍കും.